സച്ചിന് പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ച്വറി , ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 363 റൺസിന് പുറത്തായി. 265/4 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച കേരളത്തിന് സ്കോർ 291 ൽ നിൽക്കെ സച്ചിൻ ബേബിയെ നഷ്ടപ്പെട്ടു.

261 പന്തിൽ നിന്നും 124 റൺസ് നേടിയ സച്ചിനെ കരൺ ലാൽ പുറത്താക്കി.12 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റിൽ അക്ഷയ്ക്കൊപ്പം സച്ചിൻ 179 റൺസ് കൂട്ടിച്ചേർത്തു.മുഹമ്മദ് അഹറുദ്ദീൻ (13), ശ്രേയസ് ഗോപാൽ (2) എന്നിവർ പെട്ടെന്ന് വീണു. അക്ഷയ് തൻ്റെ മൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി രേഖപ്പെടുത്തി.

222 പന്തിൽ ഒമ്പത് ബൗണ്ടറികളോടെ 30 കാരനായ ഇടംകയ്യൻ 106 റൺസ് നേടിയത്.ബേസിൽ തമ്പി (20), എൻ പി ബേസിൽ (16) എന്നിവർ ചേർന്ന് കേരളത്തെ 350 റൺസ് കടത്തി.ഇടംകൈയ്യൻ സ്പിന്നർ ഷഹബാസ് അഹമ്മദ് (4/73) ബംഗാൾ ബൗളർമാരിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, അങ്കിത് മിശ്ര 3/84 നേടി.ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.

എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.

Rate this post