ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള തന്ത്രം വെളിപ്പെടുത്തി ആദം ഗിൽക്രിസ്റ്റ് |World Cup 2023
മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ലോകകപ്പ് ജേതാവുമായ ആദം ഗിൽക്രിസ്റ്റ് 2023 ലോകകപ്പിലെ ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനത്തെ പ്രശംസിച്ചു.നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയെ നേരിടുന്ന ടീമുകൾക്ക് തന്ത്രപരമായ നീക്കം ഗിൽക്രിസ്റ്റ് നിദ്ദേശിക്കുകയും ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുക എന്നതാണ് ആ തന്ത്രം.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി എന്നിവരുൾപ്പെടെയുള്ള ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ മികവ് എടുത്തുകാട്ടി ആദ്യം ബൗൾ ചെയ്യിപ്പിച്ച് അവരെ നിർവീര്യമാക്കേണ്ടതിന്റെ ആവശ്യകത ഗിൽക്രിസ്റ്റ് പറഞ്ഞു “ഇന്ത്യയുടെ കളിയുടെ ശൈലി കണക്കിലെടുക്കുമ്പോൾ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നതാണ് പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ചേസിംഗിൽ ബുദ്ധിമുട്ടുന്നുവെന്ന് ഞാൻ പറയുന്നില്ല, വിരാട് കോഹ്ലിക്കൊപ്പം, അവർക്ക് എക്കാലത്തെയും മികച്ച റൺ ചേസ് കോർഡിനേറ്റർ ഉണ്ട്, ”അദ്ദേഹം പറഞ്ഞു.
“രാത്രി സാഹചര്യങ്ങളിൽ ഇന്ത്യൻ ബൗളിംഗ് ആക്രമണം ഉണ്ടാക്കിയ ദോഷം വളരെ വലുതാണ്. സിറാജ്, ഷമി, ബുംറ എന്നിവർക്കെതിരെ കളിക്കുക അസാധ്യമാണ്. പകൽ വെളിച്ചത്തിൽ ബാറ്റ് ചെയ്യുമ്പോൾ അവരെ നേരിടാൻ എളുപ്പമായിരിക്കും, ”ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് ചർച്ചചെയ്യുമ്പോൾ, പേസും സ്പിന്നും തമ്മിലുള്ള സന്തുലിതാവസ്ഥയെ ഗിൽക്രിസ്റ്റ് അഭിനന്ദിച്ചു.”ഇന്ത്യയ്ക്ക് സന്തുലിത ബൗളിംഗ് ലൈനപ്പുണ്ട്, ഫാസ്റ്റ് ബൗളിംഗ് വൈദഗ്ദ്ധ്യം വൈവിധ്യമാർന്ന സ്പിൻ ഓപ്ഷനുകളോടൊപ്പം സമന്വയിപ്പിക്കുന്നു. ജഡേജയുടെ വിക്കറ്റ് എടുക്കാനുള്ള കഴിവും കുൽദീപ് യാദവിന്റെ പ്രവചനാതീതമായ വ്യതിയാനങ്ങളും ഏത് ടീമിനും വെല്ലുവിളി ഉയർത്തുന്നു” ഓസ്ട്രേലിയൻ പറഞ്ഞു.
Former Australia wicket-keeping batter Adam Gilchrist has heaped praise on India’s pace-trio 🔥
— SportsTiger (@The_SportsTiger) November 9, 2023
📷: ICC#CWC23 #ICCWorldCup #CricketWorldCup #JaspritBumrah #MohammedSiraj #MohammedShami #AdamGilchrist #TeamIndia #IndianCricketTeam pic.twitter.com/M8MvamvLQ7
ശക്തമായ ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ നിലവിലെ ആധിപത്യത്തിന് അവരുടെ ബൗളിംഗ് യൂണിറ്റിന്റെ ശക്തിയാണ് കാരണമെന്ന് ഗിൽക്രിസ്റ്റ് പറയുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനാൽ, ഇന്ത്യ സെമിഫൈനലിനായി കാത്തിരിക്കുന്നു, അവിടെ അവർ ന്യൂസിലാൻഡ്, പാകിസ്ഥാൻ അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ എന്നിവയിലൊന്നിനെ നേരിടും.