‘കഠിനധ്വാനത്തിന്റെ ഫലമാണ് അല്ലാതെ ഭാഗ്യം കൊണ്ടു നേടിയ ഗോളല്ല ‘ അഡ്രിയൻ ലൂണ |Kerala Blasters

2023-24 ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും ഏറ്റുമുട്ടും. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബംഗളുരുവിനെതിരെ നേടിയ തകർപ്പൻ വിജയത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂരിനെതിരെ ഇറങ്ങുന്നത്.

ഈസ്റ്റ് ബംഗാൾ എഫ്‌സിയുമായി അവർ ഗോൾരഹിത സമനിലയിൽ പിരിഞ്ഞാണ് ജാംഷെഡ്പൂർ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നത്.സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളുരുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ സീസണിലെ ബെംഗളുരുവിനെതിരായ വിവാദ പ്ലേ ഓഫ് പോരാട്ടത്തിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു.ബംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പങ്കാളിത്തമുണ്ടായിരുന്നു. ബംഗലൂരു ഗോൾകീപ്പർ ഗുർപ്രീതിന്റെ പിഴവിൽ നിന്നാണ് ലൂണ ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോൾ നേടിയത്.

ലൂണ നേടിയ ഗോൾ താരത്തിന്റെയോ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയോ കഴിവ് കൊണ്ട് നേടിയതല്ലെന്നും അതൊരു ഗിഫ്റ്റ് ആയി ലഭിച്ചതാണെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി.ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ഇതിനെക്കുറിച്ചുള്ള ചോദ്യം ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ ലൂണ നേരെ വന്നു.എന്നാൽ ആ ഗോൾ ഭാഗ്യമല്ലെന്നും അത് തന്റെ കഠിനധ്വാനത്തിന്റെ ഫലമാണെന്നാണ് ലൂണ പറഞ്ഞത്.

ബംഗളുരു ഗോൾ കീപ്പര്ക്ക് പന്ത് നിയന്ത്രിക്കാൻ സാധിക്കാത്തത് തന്റെ പ്രെസ്സിങ് മൂലമാണെന്നും അതൊരു മികച്ച ഗോളായി തന്നെയാണ് കണക്കാക്കുന്നതെന്നും ലൂണ പറഞ്ഞു. ആ ഗോളിന് മൂന്നു പോയിന്റുകൾ നല്കാൻ കഴിഞ്ഞുവെന്നും അതിനാൽ അത് നല്ല ഗോളാണെന്നും ക്യാപ്റ്റൻ ലൂണ കൂട്ടിച്ചേർത്തു.

Rate this post