ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുണ്ടാവും|Kerala Blasters FC

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്.കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം സീസണിലെ ആദ്യ ജയം തേടുകയാണ് ജംഷഡ്പൂർ .

മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവനും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പങ്കെടുത്തു. ബെനഗളുരുവിനെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് സ്‌ക്വാഡിൽ ഉണ്ടാവുമെന്ന് പരിശീലകൻ പറഞ്ഞു. ഇഷാനും സൗരവും കളിക്കില്ലെന്നും ഫ്രാങ്ക് ഡോവൻ പറഞ്ഞു.

ഏഷ്യൻ ഗെയിംസ് കേൾക്കാൻ പോയ രാഹുലും ബ്രൈസും ഇന്ന് എത്തിയെങ്കിലും നാളത്തെ മത്സരത്തിൽ അവർ ലഭ്യമാവില്ല.ബാക്കിയുള്ള എല്ലാ താരങ്ങളും നാളത്തെ മത്സരത്തിനായി പൂർണമായും ഫിറ്റാണെന്നും പരിശീലകൻ പറഞ്ഞു. ആദ്യ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രധാന താരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

സ്വന്തം മൈതാനത്തു നടക്കുന്ന മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ആരാധകരുടെ പിന്തുണയോടെ മൂന്നു പോയിന്റ് നേടാനുള്ള വലിയൊരു അവസരമാണ്. ക്യാപ്റ്റൻ ലൂണയുടെ മിന്നുന്ന ഫോമിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്. ക്രോയേഷ്യൻ സെന്റര് ബാക്ക് ലെസ്‌കോവിച്ചിന്റെ അഭാവത്തിലും പ്രതിരോധ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Rate this post