സീസണിലെ ആദ്യ ഐസ്എഎൽ മത്സരം കളിക്കാൻ തയ്യാറായി ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ എവേ മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിലെ ഫോം തുടരാം എന്ന വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.
കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനോട് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിൻ്റെ ആത്മവിശ്വാസത്തോടെ ഗുവാഹത്തിയിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ ഒരു കാര്യം കൂടിയുണ്ട്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ രണ്ട് മത്സരങ്ങൾ നഷ്ടമായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നു. ഗുവാഹത്തിയിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം അഡ്രിയാൻ ലൂണയുടെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവച്ചു. ഇത് ആരാധകർക്ക് ശുഭസൂചനയാണ് നൽകുന്നത്.
— KBFC XTRA (@kbfcxtra) September 27, 2024
Team on the way to Guwahati.
#KBFC pic.twitter.com/byhKvGzcVw
സീസണിലെ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചിട്ടില്ല എന്നത് ആരാധകർക്ക് വലിയ ആശങ്ക നൽകിയിരുന്നു.ഇതിന് പിന്നാലെ അദ്ദേഹത്തിന് പരിക്ക് ഏറ്റതാണോ എന്ന ആശങ്ക ആരാധകർക്കിടയിൽ പ്രചരിച്ചു. എന്നാൽ ലൂണക്ക് പരിക്ക് ഏറ്റിട്ടില്ല എന്നും, അദ്ദേഹത്തിന് പനി ബാധിച്ചിരിക്കുകയാണ് എന്നും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ അഡ്രിയാൻ ലൂണ ടീമിലെത്തിയതിൻ്റെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഇത് ആരാധകർക്ക് സന്തോഷവും ആവേശവും പ്രതീക്ഷയും നൽകുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു