സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അപൂർവമായ റെക്കോർഡ് സ്വന്തമാക്കുന്ന താരമാവാൻ വിരാട് കോഹ്‌ലി
ജൂലൈ 12 ന് ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങും.കഴിഞ്ഞ മൂന്ന് വർഷമായി ഫോമിൽ ഇടിവ് നേരിടുന്ന വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നേടാനും ചില റെക്കോർഡുകൾ തകർക്കാനുമുള്ള അവസരമാണ് വിൻഡീസ് പര്യടനം.
ആദ്യ ഗെയിമിലേക്ക് കടക്കുമ്പോൾ വിരാട് ഇതിനകം ഒരു വിചിത്രമായ നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു.സച്ചിൻ ടെണ്ടുൽക്കറിന് ശേഷം വിദേശത്തു ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛൻ-മകൻ ജോഡിയെ നേരിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കോലി.1992ൽ ജിയോഫ് മാർഷിനെ നേരിടുകയും 2011-2012 ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഷോൺ മാർഷിനെതിരെ കളിക്കുകയും ചെയ്‌തപ്പോൾ സച്ചിൻ ഈ നേട്ടം കൈവരിച്ച ആദ്യ കളിക്കാരനായിരുന്നു.
വിരാട് കോഹ്ലി 2011 ൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ശിവ്‌നാരായണൻ ചന്ദർപോളിനെ അദ്ദേഹം നേരിട്ടു, അത് കോഹ്‌ലിയുടെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയായിരുന്നു.ഇപ്പോൾ ആദ്യ ടെസ്റ്റിൽ തന്റെ ഏഴാം ടെസ്റ്റ് കളിക്കുന്ന ശിവനാരായണന്റെ മകൻ ടാഗനറൈൻ ചന്ദർപോളിനെതിരെയാണ് അദ്ദേഹം കളിക്കുക.ഇതുവരെ ആറ് ടെസ്റ്റുകളിൽ നിന്ന് 453 റൺസ് ടാഗനറൈൻ ചന്ദർപോൾ നേടിയിട്ടുണ്ട്.
ഈ വർഷം ആദ്യം സിംബാബ്‌വെയ്‌ക്കെതിരെ പുറത്താകാതെ നിന്ന 207 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് പിതാവായ ശിവ്‌നാരായണൻ ചന്ദർപോൾ.164 മത്സരങ്ങളിൽ നിന്ന് 51.37 ശരാശരിയിൽ 11687 റൺസ് നേടിയിട്ടുണ്ട്.