ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി എയ്ഡൻ മാർക്രം|Aiden Markram |World Cup 2023
ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം തകർത്തു.അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ എയ്ഡൻ മാർക്രം ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് .
31-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയ എയ്ഡൻ മാർക്രം 49 പന്തിൽ സെഞ്ച്വറി തികച്ചു. അയർലൻഡ് താരം കെവിൻ ഒബ്രിയന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തു=ത് . മർക്രം 54 പന്തിൽ 106 റൺസ് (14 ഫോറും 3 സിക്സും) നേടി.ക്വിന്റൺ ഡി കോക്ക് (84 പന്തിൽ 100), റാസി വാൻ ഡെർ ഡസ്സെൻ (110ൽ 108) എന്നിവർ ഇന്നിംഗ്‌സിൽ നേരത്തെ സെഞ്ച്വറി നേടി. ലോകകപ്പിൽ ഒരു ഇന്നിംഗ്‌സിൽ മൂന്ന് ബാറ്റർമാർ സെഞ്ചുറി നേടുന്നത് ആദ്യമായാണ്.
Aiden Markram has just hit the 𝐟𝐚𝐬𝐭𝐞𝐬𝐭 𝐜𝐞𝐧𝐭𝐮𝐫𝐲 in ODI World Cup history 🤯#SAvSL #CWC23 pic.twitter.com/xwT2P8GmvP
— Sport360° (@Sport360) October 7, 2023
42-ാം ഓവറിൽ 33 പന്തിൽ നിന്നാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്.50 റൺസിന് ശേഷം അദ്ദേഹം കൂടുതൽ ആക്രമിച്ചു കളിച്ചു.മാർക്രം 14 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 54 പന്തിൽ 106 റൺസെടുത്ത് 48-ാം ഓവറിൽ പുറത്തായി.ഡി കോക്ക് 84 പന്തിൽ 12 ഫോറും 3 സിക്‌സും സഹിതം 100 ഉം 110 പന്തിൽ 13 സെഞ്ചുറിയും 2 സിക്സും സഹിതം റാസി വാൻ ഡെർ ഡസ്സൻ 108 റൺസും നേടി. ശ്രീലങ്കയ്‌ക്കെതിരെ 428/5 എന്ന കൂറ്റൻ സ്കോർ ആണ് സൗത്ത് ആഫ്രിക്ക പടുത്തുയർത്തിയത്.ഇത് മൂന്നാം തവണയാണ് അവർ ലോകകപ്പ് മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്നത്.
RECORD BROKEN 🔥
— Proteas Men (@ProteasMenCSA) October 7, 2023
Aiden Markram now holds the record for the fastest World Cup century 💯#CWC23 #SAvSL #BePartOfIt pic.twitter.com/p0X4Mknghl
വേഗമേറിയ ഏകദിന ലോകകപ്പ് സെഞ്ചുറികൾ : –
49 – എയ്ഡൻ മാർക്രം vs ശ്രീലങ്ക, 2023 ൽ ഡൽഹി
50 – കെവിൻ ഒബ്രിയാൻ 2011ൽ ഇംഗ്ലണ്ട്, ബെംഗളൂരു
51 – ഗ്ലെൻ മാക്സ്വെൽ vs ശ്രീലങ്ക, 2015 ൽ സിഡ്നി
52 – എബി ഡിവില്ലിയേഴ്സ് vs വെസ്റ്റ് ഇൻഡീസ്, 2015 ൽ സിഡ്നി
💯 Quinton de Kock – 100 (84)
— Sportskeeda (@Sportskeeda) October 7, 2023
💯 Rassie van der Dussen – 108 (110)
💯 Aiden Markram – 106 (54)
For the first time in World Cup history, three players have scored a 💯 in a match for the same team 🔥🇿🇦#SAvSL #CWC28 #CricketTwitter pic.twitter.com/T2cU8ojsys