ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി എയ്ഡൻ മാർക്രം|Aiden Markram |World Cup 2023

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം തകർത്തു.അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ എയ്ഡൻ മാർക്രം ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് .

31-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയ എയ്ഡൻ മാർക്രം 49 പന്തിൽ സെഞ്ച്വറി തികച്ചു. അയർലൻഡ് താരം കെവിൻ ഒബ്രിയന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തു=ത് . മർക്രം 54 പന്തിൽ 106 റൺസ് (14 ഫോറും 3 സിക്സും) നേടി.ക്വിന്റൺ ഡി കോക്ക് (84 പന്തിൽ 100), റാസി വാൻ ഡെർ ഡസ്സെൻ (110ൽ 108) എന്നിവർ ഇന്നിംഗ്‌സിൽ നേരത്തെ സെഞ്ച്വറി നേടി. ലോകകപ്പിൽ ഒരു ഇന്നിംഗ്‌സിൽ മൂന്ന് ബാറ്റർമാർ സെഞ്ചുറി നേടുന്നത് ആദ്യമായാണ്.

42-ാം ഓവറിൽ 33 പന്തിൽ നിന്നാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്.50 റൺസിന് ശേഷം അദ്ദേഹം കൂടുതൽ ആക്രമിച്ചു കളിച്ചു.മാർക്രം 14 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 54 പന്തിൽ 106 റൺസെടുത്ത് 48-ാം ഓവറിൽ പുറത്തായി.ഡി കോക്ക് 84 പന്തിൽ 12 ഫോറും 3 സിക്‌സും സഹിതം 100 ഉം 110 പന്തിൽ 13 സെഞ്ചുറിയും 2 സിക്സും സഹിതം റാസി വാൻ ഡെർ ഡസ്സൻ 108 റൺസും നേടി. ശ്രീലങ്കയ്‌ക്കെതിരെ 428/5 എന്ന കൂറ്റൻ സ്കോർ ആണ് സൗത്ത് ആഫ്രിക്ക പടുത്തുയർത്തിയത്.ഇത് മൂന്നാം തവണയാണ് അവർ ലോകകപ്പ് മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്നത്.

വേഗമേറിയ ഏകദിന ലോകകപ്പ് സെഞ്ചുറികൾ : –
49 – എയ്ഡൻ മാർക്രം vs ശ്രീലങ്ക, 2023 ൽ ഡൽഹി
50 – കെവിൻ ഒബ്രിയാൻ 2011ൽ ഇംഗ്ലണ്ട്, ബെംഗളൂരു
51 – ഗ്ലെൻ മാക്സ്വെൽ vs ശ്രീലങ്ക, 2015 ൽ സിഡ്നി
52 – എബി ഡിവില്ലിയേഴ്സ് vs വെസ്റ്റ് ഇൻഡീസ്, 2015 ൽ സിഡ്നി

Rate this post