‘അദ്ദേഹം ഞങ്ങളെ ടെസ്റ്റ് ക്രിക്കറ്റുമായി പ്രണയത്തിലാക്കുകയാണ്’ : ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബുംറയെ പ്രശംസിച്ച് ആകാശ് ചോപ്ര | Jasprit Bumrah
കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഇംഗ്ലീഷ് ബാറ്റർമാരെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തെടുത്തത്.സ്പിന്നർമാർക്കായി നിർമ്മിച്ച പിച്ചുകളിൽ ബുംറ സ്റ്റമ്പുകൾ പിഴുതെറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് നിരയെ 30-കാരൻ ഒറ്റയ്ക്ക് തകർത്തു.രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യൻ വിജയം പൂർത്തിയാക്കി.
ഫാസ്റ്റ് ബൗളേഴ്‌സിന് ഒരു പിന്തുണയും ഇല്ലാത്ത പിച്ചിൽ 9 വിക്കറ്റുകൾ നേടിയ ബുംറ ൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പുറത്തെടുക്കുകയും ചെയ്തു.മത്സരത്തിൽ 106 റൺസിന് ഇൻഡിൻ വിജയിക്കുകയും ബുംറ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം നമ്പർ ബൗളറായി.ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഫോർമാറ്റുകളിൽ മികച്ച റാങ്ക് നേടിയ ഏക ബൗളറാണ് ബുംറ. മൊത്തത്തിൽ, മാത്യു ഹെയ്‌ഡൻ, റിക്കി പോണ്ടിംഗ്, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം നാലാമത്തെ കളിക്കാരനാണ് അദ്ദേഹം.30 കാരനായ പേസർ ഈ പരമ്പരയിൽ 15 വിക്കറ്റുമായി ബൗളിംഗ് ചാർട്ടിൽ മുന്നിലാണ്.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദും വിശാഖപട്ടണവും വേദിയായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിലുമായി 32 ഓവറുകള്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര അതിശയിപ്പിക്കുന്ന 10.67 ബൗളിംഗ് ശരാശരിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആകെ 160 റണ്‍സേ ബുമ്ര വിട്ടുകൊടുത്തുള്ളൂ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ബുംറ പ്രശംസിക്കുകയും താരത്തിന്റെ ഫാസ്റ്റ് ബൗളിംഗിനോട് പ്രണയത്തിലാണെന്നും പറഞ്ഞു.
‘ജസ്പ്രീത് ബുംറയെപ്പോലെ മറ്റാരുമില്ല. ഏത് പിച്ചിലായാലും അദ്ദേഹം വിക്കറ്റ് വീഴ്ത്തും.നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബുമ്ര വമ്പൻ തിരിച്ചുവരവാണ് നടത്തിലായത്.അദ്ദേഹം ഞങ്ങളെ ടെസ്റ്റ് ക്രിക്കറ്റിനോട് പ്രണയത്തിലാക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം നമ്പർ ബൗളറായി മാറിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അങ്ങനെ ചെയ്യുന്ന ആദ്യ ഇന്ത്യൻ പേസർ ആണ് അദ്ദേഹം.ഫോർമാറ്റുകളിലുടനീളം ഒന്നാം സ്ഥാനത്തെത്തിയ ഒരേയൊരു ബൗളർ അദ്ദേഹമാണ്,” ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
"He is making us fall in love with Test cricket": Aakash Chopra hails top-ranked Test bowler Bumrah https://t.co/4LFGnOPOYk
— Devdiscourse (@Dev_Discourse) February 8, 2024
ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ട് 28 റൺസിന് ജയിച്ചതോടെ പരമ്പര 1-1ന് സമനിലയിലായി, വിശാഖത്തിൽ ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ 106 റൺസിന് തോൽപ്പിച്ച് ഇന്ത്യ തിരിച്ചെത്തി.ഫെബ്രുവരി 15 നു രാജ്‌കോട്ടിൽ മൂന്നാം ടെസ്റ്റ് നടക്കും.