‘ഷമി 2.0?’ : റാഞ്ചിയിലെ അരങ്ങേറ്റത്തിന് ശേഷം മുഹമ്മദ് ഷമിയുമായുള്ള താരതമ്യത്തെക്കുറിച്ച് ആകാശ് ദീപ് | Akash Deep

റാഞ്ചി ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരായ തൻ്റെ തകർപ്പൻ അരങ്ങേറ്റ പ്രകടനത്തിന് ശേഷം ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് ആകാശ് ദീപ് തുറന്നുപറഞ്ഞു. ഇംഗ്ലണ്ടിന്റെ ടോപ് ഓർഡറിനെ തകർത്ത ആകാശ് നാലാം ടെസ്റ്റിന്റെ ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി. പലരും വെറ്ററൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷെമിയുമായാണ് ആകാശ് ദീപിനെ താരതമ്യം ചെയ്തത്.

ഷമിയെ അനുസ്മരിപ്പിക്കുന്ന റിസ്റ്റ് പൊസിഷനാണ് താരത്തിനുള്ളതണെന്ന് പലരും അഭിപ്രായപ്പെട്ടു.ഒന്നാം ദിവസത്തെ കളിക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ബംഗാൾ പേസറോട് ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു.2007 വരെ ടെന്നീസ് ക്രിക്കറ്റ് കളിച്ച തനിക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നുവെന്ന് അരങ്ങേറ്റക്കാരൻ പറഞ്ഞു.

2016 മുതൽ തൻ്റെ ക്രിക്കറ്റ് സ്വപ്നം പിന്തുടരാൻ വീട് വിട്ടിറങ്ങിയത് മുതൽ ക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡക്കൊപ്പം ഷമിയെ അടുത്ത് പിന്തുടരാൻ തുടങ്ങിയെന്ന് ആകാശ് പറഞ്ഞു.”എൻ്റെ കുട്ടിക്കാലത്ത് എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞാൻ വരുന്നിടത്ത് ക്രിക്കറ്റില്ല. 2007 വരെ ഞാൻ ടെന്നീസ് ക്രിക്കറ്റ് കളിച്ചിരുന്നു. 2016 ൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഷമി ഭായിയെ പിന്തുടരാൻ തുടങ്ങി”ആകാശ് പറഞ്ഞു.

റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം നിലയിൽ അവസാനിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.മധ്യനിര ബാറ്റർ ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട് . 226 പന്തിൽ നിന്നും 106 റൺസുമായി റൂട്ടും 31 റൺസുമായി റോബിൻസനുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ബെൻ ഫോക്സ് 47റൺസും സാക് ക്രോളി 42 റൺസും നേടി. ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ആകാശ് ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Rate this post