ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം മികച്ച അവസാനിപ്പിച്ച് ഇംഗ്ലണ്ട് | IND vs ENG

റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം മികച്ച നിലയിൽ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. മധ്യനിര ബാറ്റർ ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട് . 226 പന്തിൽ നിന്നും 106 റൺസുമായി റൂട്ടും 31 റൺസുമായി റോബിൻസനുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ബെൻ ഫോക്സ് 47റൺസും സാക് ക്രോളി 42 റൺസും നേടി. ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ആകാശ് ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ട് 47-ല്‍ നില്‍ക്കേ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി ആകാശ് ദീപ് ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.11-റണ്‍സെടുത്ത താരത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. പിന്നീടിറങ്ങിയ ഒലി പോപ്പിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ആകാശ് മടക്കി. പോപ്പിന് റണ്ണൊന്നുമെടുക്കാനായില്ല. 12-ാം ഓവറില്‍ തന്റെ മൂന്നാം വിക്കറ്റും താരം സ്വന്തമാക്കി. 42-റണ്‍സെടുത്ത ക്രോളിയെ ആകാശ് ക്ലീൻ ബൗൾഡാക്കി.തന്‍റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ആകാശ് ദീപ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ബൗള്‍ഡാക്കിയെങ്കിലും അമ്പയർ നോ ബോള്‍ വിളിക്കുകയായിരുന്നു .

35 പന്തില്‍ 38 റണ്‍സെുത്ത് തകര്‍ത്തടിച്ച ബെയര്‍സ്റ്റോയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് 109 റൺസിന്‌ നാല് എന്ന നിലയിലായി. ലഞ്ചിന്‌ മുൻപായി 3 റൺസ് നേടിയ സ്റ്റോക്സിനെ ജഡേജ പുറത്താക്കി. ബെൻ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും നഷ്ടമായതോടെയാണ് റൂട്ട് മധ്യനിരയിൽ ബാറ്റ് ചെയ്യാനെത്തിയത്. ഇംഗ്ലണ്ട് അവരുടെ ബാസ്ബോൾ തന്ത്രം തുടർന്നപ്പോൾ റൂട്ട് പരമ്പരാഗത ബാറ്റിംഗിലേക്ക് മടങ്ങി.108 പന്തിൽ നിന്ന് അർധസെഞ്ചുറി നേടിയ റൂട്ട് 219 പന്തിൽ സെഞ്ച്വറി തികച്ചു.ബെൻ ഫോക്‌സിനൊപ്പം (47) റൂട്ട് ഇംഗ്ലണ്ടിനെ 112/5ൽ നിന്ന് 225 ലെത്തിച്ചു.ഇന്ത്യക്കെതിരെ റൂട്ടിന്റെ പത്താം സെഞ്ച്വറി ആയിരുന്നു ഇത്.ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഇത്രയധികം സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ബാറ്ററായി റൂട്ട്.

68-ാം ഓവറില്‍ ബെന്‍ ഫോക്‌സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് സിറാജ് മടക്കി. 47 റണ്‍സെടുത്ത് അര്‍ധ സെഞ്ചുറിക്കരികേ നില്‍ക്കുമ്പോഴാണ് ഫോക്‌സ് മടങ്ങിയത്. റൂട്ടും ഫോക്‌സും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 245-ല്‍ നില്‍ക്കേ സിറാജ് 13 റൺസ് നേടിയ ടോം ഹാര്‍ട്ട്‌ലിയെയും മടക്കി. എട്ടാം വിക്കറ്റിൽ ഒലി റോബിൻസനെയും കൂട്ടുപിടിച്ച്‌ റൂട്ട് സ്കോർ 300 കടത്തി. ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.

Rate this post