പിന്നിൽ നിന്നും തിരിച്ചുവന്ന് അത്ഭുതപ്പെടുത്തുന്ന ജയം സ്വന്തമാക്കി അൽ ഹിലാൽ |Al Hilal

മുൻ ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഹാട്രിക്കിന്റെ പിന് ബലത്തിൽ സൗദി പ്രൊ ലീഗിൽ അതിശയകരമായ തിരിച്ചുവരവ് നടത്തി അൽ-ഇത്തിഹാദിനെ 4-3 ന് പരാജയപ്പെടുത്തി അൽ-ഹിലാൽ.

ഇത്തിഹാദിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്. മിന്നുന്ന ഫോമിലുള്ള ഇത്തിഹാദിനായി 16 മിനിറ്റിന് ശേഷം ബ്രസീൽ ക്യാപ്റ്റൻ റൊമാരീഞ്ഞോ സ്കോറിംഗ് തുറന്നു.മിനിറ്റുകൾക്കകം മിട്രോവിച്ച് അൽ ഹിലാലിനായി സമനില സമനില പിടിച്ചു.എന്നാൽ കരീം ബെൻസെമ, അബ്ദുറസാഖ് ഹംദല്ല എന്നിവരുടെ ഗോളുകൾ ഇടവേളയിൽ ഇത്തിഹാദ് 3-1ന് മുന്നിലെത്തി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അൽ ഹിലാൽ മിട്രോവിച്ചിലൂടെ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ കൂടി നേടി മത്സരം 3 -3 സമനിലയിലാക്കി.71-ാം മിനുട്ടിൽ നാസർ അൽ-ദവ്‌സരി അൽ ഹിലാലിന്റെ വിജയം പൂർത്തിയാക്കിയ ഗോൾ നേടി. ഇതോടെ 5 മത്സരങ്ങളിൽ നിന്നും 4 ജയവുമായി അൽ ഹിലാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളും ഒരു സമനിലയുമായി അൽ-ഹിലാൽ തോൽവിയറിയാതെ തുടരുന്ന ഏക ടീമാണ്.നാല് വിജയങ്ങൾ നേടിയ ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ഇത്തിഹാദ് ഒരു പോയിന്റ് മാത്രം പിന്നിലാണ്.

Rate this post