‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന താരത്തെക്കുറിച്ച് സ്കെലോണി

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങളും ടീമിൽ ഇടം കണ്ടെത്തി.

ടീം പ്രഖ്യാപിച്ചതിന് ശേഷം എഎഫ്‌എ എസ്‌റ്റുഡിയോയ്‌ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സിയെയും എമിലിയാനോ മാർട്ടിനസിനെയും കുറിച്ച് പരിശീലകൻ തന്റെ ചിന്തകൾ പങ്കുവെച്ചു.എമിലിയാനോ മാർട്ടിനെസിന്റെ സ്വഭാവത്തെ ലയണൽ മെസ്സിയോട് ഉപമിക്കുകയും ചെയ്തിരിക്കുകയാണ് അർജന്റീന കോച്ച്.2022ലെ ഫിഫ ലോകകപ്പിലും 2021ലെ കോപ്പ അമേരിക്കയിലും അർജന്റീനയെ വിജയിപ്പിക്കുന്നതിൽ മാർട്ടിനെസ് നിർണായക പങ്കുവഹിച്ചു.

രണ്ട് ടൂർണമെന്റുകളിലും ഗോൾകീപ്പർ പ്രധാനപ്പെട്ട സേവുകൾ പുറത്തെടുക്കുകയും രണ്ട് അവസരങ്ങളിലും തന്റെ രാജ്യത്തെ കിരീടം നേടാൻ സഹായിക്കുകയും ചെയ്തു.”ദിബുവിനെ പോലെയുള്ള കളിക്കാർ നൽകുന്ന നേട്ടങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തണം. ദിബു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ,അനേകർക്ക് പ്രചോദനമാണ്. മെസ്സിയെപ്പോലെ ഒരിക്കലും വിട്ടുകൊടുക്കാത്ത താരമാണ്”സ്‌കലോനി പറഞ്ഞു.

മാർട്ടിനെസ് ഇതുവരെ 30 തവണ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു, 21 ക്ലീൻ ഷീറ്റുകൾ നിലനിർത്തി. ലോക ചാമ്പ്യന്റെ നിലവിലെ ടീമിലെ ഏറ്റവും വിശ്വസനീയമായ കളിക്കാരിൽ ഒരാളാണ്.

Rate this post