അസിസ്റ്റുമായി സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കി നെയ്മർ , ആറു ഗോൾ ജയവുമായി അൽ ഹിലാൽ |Neymar

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ റിയാദിനെതിരെ 6-1 ന്റെ ഉജ്ജ്വല വിജയവുമായി അൽ ഹിലാൽ. വിജയത്തോടെ അൽ ഇത്തിഹാദിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്താനും അൽ ഹിലാലിന്‌ സാധിച്ചു.ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അൽ ഹിലാലിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

നെയ്മർ അസിസ്റ്റുമായി രണ്ടാം പകുതിയിൽ അരങ്ങേറ്റം കുറിച്ചു.ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ആതിഥേയർ രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി ചേർത്ത് ആറ് കളികളിൽ അഞ്ചാം ജയം നേടി. സെർബിയൻ സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് 30 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ സ്‌കോറിംഗ് ആരംഭിച്ചു, ഇടവേളയ്ക്ക് മുമ്പുള്ള അധിക സമയത്ത് യാസിർ അൽ ഷഹ്‌റാനി അവരുടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുടെ 64 ആം മിനുട്ടിൽ അൽ ഹിലാൽ ജേഴ്സിയിൽ നെയ്മർ ആദ്യമായി കളിക്കാനിറങ്ങി. 68 ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്നും ലഭിച്ച പന്തിൽ നാസർ അൽ ദവ്സാരി സ്കോർ 3 -0 ആക്കി ഉയർത്തി. 83 ആം മിനുട്ടിൽ നെയ്മറുടെ അസ്സിസ്റ്റിൽ നിന്നും മാൽക്കം നാലാം ഗോൾ നേടി.87-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സലേം അൽ-ദൗസരി അഞ്ചാം ഗോൾ നേടി.ഇഞ്ചുറി ടൈമിൽ സലേം അൽ-ദൗസരി വീണ്ടും സ്കോർ ചെയ്തു.

തൊട്ടടുത്ത മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അലി അൽ സഖാനിലൂടെ അൽ റിയാദിന് ആശ്വാസ ഗോൾ നേടാനായി. ഈ ജയം 16 പോയിന്റുമായി അൽ ഹിലാലിനെ പട്ടികയിൽ ഒന്നാമതെത്തിച്ചു.രണ്ടാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനേക്കാൾ ഒരു പോയിന്റ് ലീഡുണ്ട്.നാല് പോയിന്റുമായി അൽ റിയാദ് 16-ാം സ്ഥാനത്ത് തുടരുന്നു.

4/5 - (4 votes)