ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി , ഇന്ത്യക്കെതിരെ ആറു റൺസ് വിജയവുമായി ബംഗ്ലാദേശ്

ഏഷ്യ കപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി. അവസാന ഓവർ വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ 6 റൺസിനാണ് ബംഗ്ലാദേശ വിജയം നേടിയത്. 266 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 .5 ഓവറിൽ 259 റൺസിന്‌ ഇന്ത്യ ഓൾ ഔട്ടായി.ഇന്ത്യക്കായി ഓപ്പണർ ഗിൽ 133 പന്തിൽ നിന്നും 121 റൺസ് നേടി മിക്ചഖ പ്രകടനം പുറത്തെടുത്തു.

266 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് പുറത്തായി.പിന്നാലെ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് തിലക് മടങ്ങി. വണ്‍ ഡൗണായാണ് തിലക് വര്‍മ അരങ്ങേറ്റ മത്സരത്തില്‍ ക്രീസിലെത്തിയത്.നേരിട്ട ഒമ്പതാം പന്തില്‍ തിലക് തന്‍സിം ഹസന്‍റെ പന്തില്‍ ബൗള്‍ഡായി.

39 പന്തില്‍ 19 റൺസ് എടുത്ത രാഹുലും പുറത്തായതോടെ ഇന്ത്യൻ പരുങ്ങലായിലായി. അഞ്ചു റൺസെടുത്ത ഇഷാൻ കിഷനെ മെഹ്ദി ഹാസനും 26 റൺസ് നേടിയ സൂര്യകുമാറിനെ ഷാക്കിബും പുറത്താക്കിയതോടെ ഇന്ത്യ 139 / എന്ന നിലയിലായി. സ്കോർ 170 ൽ നിൽക്കുമ്പോൾ ജഡേജയെ മുസ്താഫിസുർ ക്‌ളീൻ ബൗൾഡ് ചെയ്തതോടെ ഇന്ത്യ 170 / എന്ന നിലയിലായി.

എന്നാൽ പതറാതെ പിടിച്ചു നിന്ന ഗിൽ സെഞ്ച്വറി തികച്ചു. 43 ആം ഓവറിൽ 133 പന്തിൽ നിന്നും 121 റൺസെടുത്ത ഗില്ലിനെ മെഹ്ദി ഹസൻ പുറത്താക്കിയതോടെ ഇന്ത്യ 209 ന് 7 എന്ന നിലയിലായി. 49 ആം ഓവറിലെ ആദ്യ പന്തിൽ ശാർദുൽ താക്കൂർ പുറത്തായി.അവസാന രണ്ടു ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ് ആയിരുന്നു. നാലാം പന്തിൽ 42 റൺസെടുത്ത അക്സ പട്ടേലിനെയും പുറത്താക്കി മുസ്തഫിസുർ റഹ്മാൻ കളി ബംഗ്ലാദേശിന് അനുകൂലമാക്കി.അവസാന 6 പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ 12 റൺസ് വേണമായിരുന്നു.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗ്ലാദേശ് ഇന്നിങ്‌സിനു കരുത്തായത്. നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മെഹ്ദി ഹസന്‍ (23 പന്തില്‍ 29), തന്‍സിം ഹസന്‍ സാകിബ് (8 പന്തില്‍ 14) എന്നിവര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു.

തകര്‍ച്ചയോടെ ആരംഭിച്ച ബംഗ്ലദേശിനെ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.ഇന്ത്യക്കായി താക്കൂര്‍ 65 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമി 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

2/5 - (1 vote)