സെനഗൽ സൂപ്പർ താരം സാദിയോ മാനേയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ|Sadio Mane

ദിവസങ്ങളോളം നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം സെനഗൽ സൂപ്പർ താരം സാദിയോ മനെയെ ബയേൺ മ്യൂണിക്കിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സഅദി പ്രൊ ലീഗ് ക്ലബ് അൽ നാസർ.ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഴ്സെലോ ബ്രോസോവിച്ച് എന്നിവരോടൊപ്പം മുൻ ലിവർപൂൾ താരം വരുന്ന സീസണിൽ അൽ നാസർ ജേഴ്സിയണിയും.

വിപുലമായ ചർച്ചകൾ നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസം 31 കാരനായ മാനെയെ സൈൻ ചെയ്യാനുള്ള അൽ-നാസറിന്റെ ഓഫർ ബയേൺ അംഗീകരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം സൗദി പ്രോ ലീഗ് ഭീമന്മാരുമായുള്ള കരാറിൽ ഫോർവേഡ് ഒപ്പിടും.ഡിസംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം നിരവധി സൂപ്പർ താരങ്ങളാണ് യൂറോപ്പിൽ നിന്നും സൗദിയിലേക്ക് എത്തിയത്.റിയാദ് ആസ്ഥാനമായുള്ള ക്ലബ് പോർച്ചുഗീസ് ഐക്കണിനെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി (വർഷത്തിൽ 200 ദശലക്ഷം യൂറോ) മാറ്റിയിരുന്നു.

റൊണാൾഡോയുടെ സാന്നിധ്യം ഈ സമ്മറിൽ കൂടുതൽ വലിയ കളിക്കാരെ അൽ നാസറിന് ആകർഷിക്കാൻ കഴിഞ്ഞു.ഏകദേശം 50 മില്യൺ യൂറോയ്ക്ക് മാർസെലോ ബ്രോസോവിച്ച്, സെക്കോ ഫൊഫാന, അലക്സ് ടെല്ലെസ് എന്നിവരെ സൗദി ഭീമന്മാർ ഒപ്പുവച്ചു.അൽ-നാസറിന്റെ നാലാമത്തെ പ്രധാന സൈനിംഗായിരിക്കും മാനെ. മുൻ ലിവർപൂൾ സൂപ്പർതാരത്തിനായി 37 മില്യൺ യൂറോ വരെ ബയേണിന് നൽകാൻ ലൂയിസ് കാസ്ട്രോയുടെ ടീം തയ്യാറാണെന്ന് റൊമാനോ റിപോർട് ചെയ്തിരുന്നു.

അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ സെക്കോ ഫൊഫാനയും മാർസെലോ ബ്രോസോവിച്ചും മിഡ്ഫീൽഡിലും റൊണാൾഡോയും മാനേയും മുൻ നിരയിൽ അണിനിരക്കുമ്പോൾ അൽ-നാസർ ഒരു ശക്തിയായി മാറിയേക്കാം.പ്രതിരോധത്തിൽ അലക്സ് ടെല്ലസിനൊപ്പം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം എറിക് ബെയ്‌ലിയും എത്തിയേക്കും. റൊമാനോയുടെ അഭിപ്രായത്തിൽ, ഐവേറിയനിൽ ഒപ്പിടാനുള്ള ആഗ്രഹം ക്ലബ് പ്രകടിപിപ്പിച്ചിട്ടുണ്ട്.

Rate this post