‘ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’ : 40 ആം വയസ്സിലും മിന്നുന്ന ബൗളിങ്ങുമായി ശ്രീ ശാന്ത്

സിം ആഫ്രോ ടി10യിലെ ഹരാരെ ഹുറികെയ്ൻസ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ് എസ്എസ്ശ്രീശാന്ത്. ഇന്ന് ജൊഹന്നാസ്ബർ​ഗ് ബഫലോസിനെതിരെ നടന്ന മത്സരത്തിൽ ഇംപ്കാട് പ്ലയറായി എത്തിയ ശ്രീശാന്ത് മുൻ പാക് നായകനും നിലവിൽ ബഫലോസിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് എടുത്ത് ബൗളിങ്ങിന്റെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഹരാരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ജൊഹാനസ്ബെർഗ് ലക്ഷ്യത്തിലെത്തി.മത്സരത്തിൽ ഒരോവറാണ് ശ്രീശാന്ത് എറിഞ്ഞത് ആറു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. കേപ്ടൗൺ സാംപ് ആർമിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ശ്രീശാന്തിന്റെ മിന്നും പ്രകടനം കണ്ടു.

അവസാന ഓവറിൽ എട്ട് റൺസ് ഡിഫെൻഡ് ചെയ്യണം എന്നിരിക്കെ പന്ത് എറിയാൻ എത്തുകയായിരുന്നു. അവസാന ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുനൽകി ശ്രീ മത്സരം സമനിലയിലേക്ക് എത്തിച്ചു. ശ്രീ ബൌളിംഗ് മികവിൽ മാത്രം മത്സരം സമനിലയിൽ എത്തി .സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിൽ ശ്രീയുടെ ടീമായ ഹരാരെ വിജയിക്കുകയും ചെയ്തു.ഡര്‍ബന്‍ ക്വാലന്‍ഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ശ്രീശാന്ത് അന്തിമ ഇലവനില്‍ ഇടം കണ്ടെത്തിയെങ്കിലും തിളങ്ങാന്‍ സാധിച്ചില്ല. ഹരാരേ വിജയിച്ച മത്സരത്തിൽ രണ്ടു ഓവറിൽ ശ്രീശാന്ത് 22 റൺസ് വഴങ്ങി.

“ഞാൻ വളരെ സന്തോഷവാനാണ്, കൂടാതെ ഹരാരെയിൽ നടക്കുന്ന സിം സൈബർ സിറ്റി സിം ആഫ്രോ ടി 10 ൽ എനിക്ക് അവസരം നൽകിയതിന് ഹരാരെ ഹുറികെയ്‌ൻസ് ടീം മാനേജ്‌മെന്റിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.ഞാൻ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.”40-കാരൻ സന്തോഷത്തോടെ പറഞ്ഞു.40-ാം വയസ്സിൽ പോലും വേഗത്തിൽ പന്തെറിയാനും മികച്ച യോർക്കറുകൾ അറിയാനും ശ്രീശാന്തിന് സാധിക്കുന്നുണ്ട്.

Rate this post