‘സഞ്ജു സാംസൺ പുറത്ത്’ : ടി 20 ലോകകപ്പിൽ ദിനേഷ് കാർത്തിക്കിനെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്ത് അമ്പാട്ടി റായിഡു | Sanju Samson

യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആരു വിക്കറ്റ് കീപ്പുചെയ്യുമെന്നതിനെച്ചൊല്ലി വളരെയധികം ഊഹാപോഹങ്ങൾ ഉണ്ട്. സെലെക്ടർമാർക്ക് മുന്നിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്.

സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ജിതേഷ് ശർമ, ധ്രുവ് ജുറൽ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങളെല്ലാം ആ സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണ് .എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും ഇടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു ടി20 ലോകകപ്പിനുള്ള തൻ്റെ ടീമിനെ തിരഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെ തിരഞ്ഞെടുത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയേക്കാം.

രോഹിത് ശർമ്മയെ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോൾ, യശസ്വി ജയ്‌സ്വാളും റിയാൻ പരാഗും ടീമിൽ ഇടം കണ്ടെത്തി.ശുഭ്മാൻ ഗില്ലിന് ഇടം ലഭിച്ചില്ല. പേസർ മായങ്ക് യാദവാണ് അദ്ദേഹത്തിൻ്റെ ടീമിലെ മറ്റൊരു സർപ്രൈസ്. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന സഞ്ജുവിനെ ഒഴിവാക്കിയത് റായിഡുവിന് വലിയ വിമർശനങ്ങൾക്ക് കാരണമായി തീർന്നു.

റായിഡുവിൻ്റെ ടി20 ലോകകപ്പ് ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, റിയാൻ പരാഗ്, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ദിനേഷ് കാർത്തിക്, ശിവം ദുബെ, മായങ്ക് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് യാദവ്, കുൽദീപ് സിംഗ്.

Rate this post