‘ഋഷഭ് പന്തുള്ളപ്പോൾ സഞ്ജുവിനെ ആവശ്യമില്ല’ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഇർഫാൻ പത്താൻ | Sanju Samson

ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി അടുത്തിരിക്കെ മുൻ ക്രിക്കറ്റ് താരങ്ങൾ ഏതൊക്കെ കളിക്കാരെ തിരഞ്ഞെടുക്കണം, ഏതൊക്കെ അവഗണിക്കണം എന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിടുകയാണ്.വിരാട് കോഹ്‌ലിയെ തിരഞ്ഞെടുക്കുന്നതിൽ വലിയ ചർച്ചകൾ തുടരുകയാണ്.

ഇന്ത്യൻ ടീമിലെ ഒരേയൊരു പ്രമുഖ പേസ് ബൗളിംഗ് ഓൾറൗണ്ടറായി തുടരുന്ന ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമും ചർച്ച വിഷയമാണ്. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഇർഫാൻ പഠാൻ ലോകകപ്പ് ടീമിലേക്കു നിർദേശിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയാണ് ഇർഫാൻ പഠാൻ 15 അംഗ ടീമിനെ സിലക്ട് ചെയ്തത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് ഇർഫാന്റെ ടീമിലെ പേസർമാര്‍.

സഞ്ജുവിന് പുറമെ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ട് 15 അംഗ സ്‌ക്വാഡാണ് ഇര്‍ഫാന്‍ പഠാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി എന്നിവർ ടോപ് ഓർഡർ ബാറ്റർമാരായി ടീമിലുണ്ട് .സൂര്യകുമാര്‍ യാദവ്, റിഷഭ്‌ പന്ത്, റിങ്കു സിങ്, ശിവം ദുബെയേയും പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയേയുമാണ് മധ്യനിരയിലേക്ക് ഇര്‍ഫാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ മാത്രമാണ് പേസ് ബൗളിംഗ് ഓൾറൗണ്ടർ.

സീം ബൗളിംഗും ദുബെ ചെയ്യാറുണ്ടെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ ഇതുവരെ ബൗളറായി ഉപയോഗിച്ചിട്ടില്ല.മികച്ച ഫോമില്‍ കളിക്കുന്ന സഞ്‌ജു സാംസണ് ഇര്‍ഫാന്‍ ഇടം നല്‍കിയില്ല.പന്ത് മാത്രമാണ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. രവീന്ദ്ര ജഡേജയാണ് സ്‌ക്വാഡിലെ ഏക സ്‌പിന്‍ ഓള്‍റൗണ്ടര്‍. യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് പ്രധാന സ്‌പിന്നര്‍മാര്‍.

2024 ടി20 ലോകകപ്പിനുള്ള ഇർഫാൻ പത്താൻ്റെ 15 അംഗ ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, യുസ്‌ദീപ് ചഹാൽ, കെ. യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്

Rate this post