ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഔട്ടാകുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ് |World Cup 2023

ഡൽഹിയിൽ ബംഗ്ലാദേശിനെതിരായ ലോകകപ്പ് 2023 ഗ്രൂപ്പ് മത്സരത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ട് ആകുന്ന ആദ്യ ബാറ്ററായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്.25ാം ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയത് ആഞ്ചലോ മാത്യൂസായിരുന്നു.

പന്ത് നേരിടുന്നതിനു മുമ്പ് മാത്യൂസ് ഹെല്‍മറ്റിലെ സ്ട്രാപ്പ് ഇടവെ അതു പൊട്ടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ഹെല്‍മറ്റിനായി ഡഗൗട്ടിലേക്കു ആംഗ്യം കാണിക്കുകയായിരുന്നു. ടീമംഗം പുതിയ ഹെല്‍മറ്റുമായി ഗ്രൗണ്ടിലേക്കു വരികും അതു മാത്യൂസിനു കൈമാറുകയും ചെയ്തു.ഇതിനിടയിൽ ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബ് അപ്പീൽ നൽകി അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു . ഷാക്കിബ് വിധിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ അമ്പയർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന്‍ ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു.

42 പന്തിൽ 41 റൺസെടുത്ത സദീര സമരവിക്രമയെ ഷാക്കിബ് പുറത്താക്കിയ ശേഷമാണ് മാത്യൂസ് ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാൽ ഒരു പന്ത് പോലും നേരിടാതെ മാത്യൂസിന് ഔട്ട് ആവേണ്ടി വന്നു.ഹെൽമെറ്റ് സ്ട്രാപ്പിൽ തനിക്ക് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മാത്യൂസ് അമ്പയർമാരായ മറെയ്‌സ് ഇറാസ്‌മസ്, റിച്ചാർഡ് ഇല്ലിംഗ്വർത്ത് എന്നിവരുമായി വികാരാധീനമായ സംവാദത്തിൽ ഏർപ്പെടുന്നത് കാണാമായിരുന്നു, പക്ഷേ അവർ അദ്ദേഹത്തോട് ഫീൽഡ് വിടാൻ ആവശ്യപ്പെട്ടു.മത്സരത്തിൽ കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസ് ഇത് കളിയുടെ സ്പിരിറ്റിന് എതിരാണെന്ന് വിശ്വസിക്കുന്നു.

എന്നാൽ ഇത് റൂൾ ബുക്കിലുണ്ട്, ബംഗ്ലാദേശിന് അപ്പീൽ നൽകാൻ എല്ലാ അവകാശവുമുണ്ട്. അവിടെ അമ്പയർ അവർക്ക് അനുകൂലമായി വിധിച്ചു.ഒരു ബാറ്റര്‍ പുറത്തായാല്‍ അടുത്ത താരത്തിനു ഡഗൗട്ടില്‍ നിന്നു ക്രീസിലെത്തി തയ്യാറെടുക്കാന്‍ മൂന്ന് മിനിറ്റുകളാണ് നിയമം അനുസരിച്ച് ഉള്ളത്. ഈ സമയത്തിനുള്ളില്‍ താരത്തിനു ക്രീസിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എതിര്‍ ടീമിനു ടൈംഡ് ഔട്ട് വിളിക്കാം. ഈ നിയമമാണ് നിര്‍ണായക ഘട്ടത്തില്‍ ബംഗ്ലാദേശ് എടുത്തു പ്രയോഗിച്ചത്. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് താരമായി ശ്രീലങ്കന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ മാറുകയും ചെയ്തു.റണ്ണൗട്ട് പോലെ ഈ പുറത്താക്കലിന്റെ ക്രെഡിറ്റ് ബൗളർക്ക് ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

3.5/5 - (4 votes)