‘അദ്ദേഹം വർഷങ്ങളോളം ഈ റോൾ ചെയ്യുന്നു…’ : പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള വിജയത്തിന് ശേഷം സഞ്ജു സാംസൺ | IPL2024

ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഒരുവേള തോൽവി മുന്നിൽകണ്ട ശേഷം കൂടിയാണ് റോയൽസ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ നടത്തിയ ബാറ്റിങ്ങാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.മൂന്ന് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ഹെറ്റ്മയറുടെ ഇന്നിങ്‌സ്. സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

“നിങ്ങൾക്ക് ഒരിക്കലും അത് നിസ്സാരമായി എടുക്കാൻ കഴിയില്ല.കഴിഞ്ഞ കളിയിൽ ഞങ്ങൾ ചില നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും തോൽവിയിൽ കലാശിച്ചു. പഞ്ചാബിനെതിരെ ഞങ്ങൾ കൂടുതൽ തെറ്റുകൾ വരുത്തി പക്ഷെ ഞനാണ് വിജയിച്ചു.ക്രിക്കറ്റ് ഒരു തമാശയുള്ള ഗെയിമാണ്, അതിനാൽ നിങ്ങൾ തല താഴ്ത്തി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം” സഞ്ജു പറഞ്ഞു.

“ഞങ്ങൾ എല്ലാവരും ടെൻഷനിൽ ആയിരുന്നു ,കഴിഞ്ഞ 3-4 വർഷമായി പഞ്ചാബിനെതിരെ ഓരോ കളിയും ഇങ്ങനെയാണ് .അവർ നന്നായി പന്തെറിഞ്ഞു, അതൊരു രസകരമായ കളിയായിരുന്നു.” സഞ്ജു കൂട്ടിച്ചേർത്തു.“അവൻ വർഷങ്ങളോളം ഈ റോൾ ചെയ്യുന്നു, അവൻ്റെ കഴിവുകളെക്കുറിച്ച് അവനു വിശ്വാസമുണ്ട്” ഷിംറോൺ ഹെറ്റ്‌മയരെക്കുറിച്ച് സഞ്ജു പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞതാണ് റോയൽസിന് വിജയം നേടിക്കൊടുത്തത്. വിൻഡീസ് താരം 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു.

Rate this post