പഞ്ചാബിനെതിരെ എംഎസ് ധോണി സ്റ്റൈൽ റൺ ഔട്ടുമായി സഞ്ജു സാംസൺ | IPL2024 | Sanju Samson

ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ അവസാന ഓവറിൽ പരാജയപെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഏഴ് വിക്കറ്റിൽ രാജസ്ഥാൻ മറികടന്നു. ഇതോടെ സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന്റെ പോയിന്റ് പത്തായി ഒന്നാം സ്ഥാനത്താണ്.

മൽസരത്തിലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെ ധോണി സ്റ്റൈൽ റൺ ഔട്ട് ഏറെ ശ്രദ്ധ നേടുകയാണ്.പഞ്ചാബ് ഇന്നിങ്സിലെ പതിനെട്ടാം ഓവറിലാണ് സഞ്ജു ഒരു അസാധ്യ പ്രകടനം കാണിച്ചത്. എല്ലാവരുടെയും തന്നെ ഞെട്ടിച്ചു തന്നെയാണ് സഞ്ജു സാംസൺ ലിവിങ്സ്റ്റണിന്റെ റൺ ഔട്ട് പൂർത്തിയാക്കിയത്. പതിനെട്ടാം ഓവറിൽ സിംഗിൾ ഡബിളാക്കി മാറ്റാനുള്ള ലിവിങ്സ്റ്റണിന്റെ ശ്രമം സഞ്ജു മനോഹരമായ ഒരു സ്കില്ലിൽ കൂടിയാണ് തകർത്തത്. രണ്ടാം റൺ നേടാമെന്നുള്ള ലിവിങ്സ്റ്റണിന്റെ ശ്രമത്താൽ അദ്ദേഹം ക്രീസിൽ നിന്നും പുറത്തായിരുന്നു. എന്നാൽ ബൗണ്ടറിലൈനിൽ നിന്നും ത്രോ സ്റ്റമ്പിൽ നിന്നും അൽപ്പം ദൂരയാണ് നീങ്ങിയത് എങ്കിലും സഞ്ജു വലത്തേ സൈഡിലേക്ക് ചാടി കൊണ്ട് ബോൾ പറന്നു പിടിച്ചു റൺ ഔട്ട് പൂർത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 16 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജിന്റെയും ആവേശ് ഖാന്റെയും രണ്ട് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

യശ്വസി ജയ്‌സ്വാൾ (28 പന്തിൽ 39), അവസാന ഓവറുകളിൽ രക്ഷകരായ ഷിംറോൺ ഹെറ്റ്മയർ (10 പന്തിൽ 27*), റോവ്‌മൻ പവൽ (5 പന്തിൽ 11) എന്നിവരാണ് രാജസ്ഥാന്റെ വിജയശിൽപികൾ.അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ നടത്തിയ ബാറ്റിങ്ങാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.മൂന്ന് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ഹെറ്റ്മയറുടെ ഇന്നിങ്‌സ്. പഞ്ചാബിനു വേണ്ടി റബാദയും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, ലാം ലിവിങ്സ്റ്റണ്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Rate this post