‘ലയണൽ മെസിയില്ലാതെ കളിക്കുന്നത് അർജന്റീന ശീലമാക്കണോ?’ : മറുപടിയുമായി പരിശീലകൻ ലയണൽ സ്കെലോണി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ നേരിടുന്നനതിനു മുന്നോടിയായി അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു.

പരാഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിൽ മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് കളിക്കളത്തിൽ ഇറങ്ങിയത്.“മെസ്സി സുഖമായിരിക്കുന്നു അദ്ദേഹം പരിശീലനത്തിലാണ്. ഞങ്ങൾ നാളെ തീരുമാനമെടുക്കും.ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും..കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല” സ്കെലോണി പറഞ്ഞു.

“ഞങ്ങൾ എല്ലായ്പ്പോഴും 100% അല്ലെങ്കിൽ 100% ന് അടുത്ത് ഉള്ളവരെ കളിപ്പിക്കാൻ ശ്രമിക്കുന്നു.ഈ ഗെയിമുകളിൽ എല്ലാവർക്കും അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അതിനാൽ പരാഗ്വേയ്‌ക്കെതിരായ മത്സരവുമായി ബന്ധപ്പെട്ട് ഒരു വ്യത്യാസം ഉണ്ടായേക്കാം” സ്കെലോണി പറഞ്ഞു. “പിച്ചിൽ ആരെല്ലാമുണ്ടെങ്കിലും ടീം നിശ്ചയദാർഢ്യത്തോടെ കളിക്കുമെന്ന് ഞാൻ കരുതുന്നു,അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.കഴിഞ്ഞ ദിവസം മെസ്സിയില്ലാതെ ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിഞ്ഞു” പരിശീലകൻ പറഞ്ഞു.

“മെസ്സി ഇപ്പോഴും ഇവിടെയുണ്ടെന്ന് ഓർക്കുക. അദ്ദേഹം ഇപ്പോഴും സജീവമാണ് എന്നതാണ് സത്യം, നമുക്ക് അവനെ വെറുതെ വിടാം, എല്ലാവരും കൂടി മെസ്സി വിരമിപ്പിക്കുകയാണോ ? ” മെസ്സി ഇല്ലാതെ കളിക്കുന്നത് ശീലമാക്കണോ എന്ന ചോദ്യത്തിന് സ്‌കലോനി മറുപടി പറഞ്ഞു.മാത്രമല്ല ഉറുഗ്വേക്കും ബ്രസീലിനും എതിരായുള്ള നവംബറിൽ നടക്കുന്ന വേൾഡ് കപ്പ് ക്വാളിഫൈയിങ് മത്സരങ്ങൾക്ക് മുമ്പുള്ള മിയാമിയിൽ ഉള്ള മെസ്സിയുടെ ഏഷ്യൻ പര്യടനത്തെ കുറിച്ചും സ്കലോണിയോട് ചോദിച്ചു. അതൊന്നും മെസ്സിയുടെ കളിയെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Rate this post