‘മത്സരത്തിന് മുമ്പ് ഞങ്ങൾ ആരോടും അനാദരവ് കാണിക്കാറില്ല ,ബ്രസീൽ ഞങ്ങളോട് അനാദരവ് കാണിച്ചു ,അവർ ഞങ്ങളെ ബഹുമാനിക്കട്ടെ : റാഫിഞ്ഞക്ക് മറുപടി നൽകി അര്ജന്റീന താരം റോഡ്രിഗോ ഡി പോൾ | Argentina | Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു.നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു. ഇതിനിടെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി.

എന്നാല്‍ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചത്. വിജയത്തോടെ അര്ജന്റീന ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന് മുന്നോടൊയായി ബ്രസീലിയൻ താരം റാഫിഞ്ഞയുടെ പ്രസ്‌താവനകൾ വലിയ വിവാദമായിരുന്നു. മത്സരത്തിന് ശേഷം അത് വീണ്ടും ചർച്ചയായിരിക്കുകയാണ്.“ഞങ്ങൾ അർജന്റീനയ്ക്ക് ഒരു തോൽവി നൽകാൻ പോകുന്നു, സംശയമില്ല” എന്ന് റാഫിൻഹ ധൈര്യത്തോടെ പ്രഖ്യാപിച്ചു, ഇത് ആരാധകർക്കിടയിൽ വിവാദത്തിന് കാരണമായി.

ബ്രസീലിനെതിരെ 4 -1 ന്റെ മിന്നുന്ന ജയത്തിനു ശേഷം അര്ജന്റീന മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ഇതിനു മറുപടി നൽകിയിരിക്കുകയാണ്. “ഞങ്ങൾ മത്സരത്തിന് മുമ്പ് ആരെയും അനാദരിച്ചിട്ടില്ല.ഈ വർഷങ്ങളിലെല്ലാം, ഞങ്ങൾ വളരെയധികം അനാദരവ് അനുഭവിച്ചിട്ടുണ്ട്.ആരും ഞങ്ങളെ സഹായിച്ചില്ല.ഞങ്ങൾ എല്ലാം സ്വന്തമായി നേടിയെടുത്തു. ഞങ്ങൾ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി, ഞങ്ങൾ ഏറ്റവും മികച്ച ദേശീയ ടീമാണ്. ബ്രസീൽ ഞങ്ങളെ ബഹുമാനിക്കട്ടെ” ഡി പോൾ പറഞ്ഞു.

” മത്സരത്തിന് മുമ്പ് സംസാരിക്കരുത്, പ്രത്യേകിച്ച് പിന്നീട് കളിക്കളത്തിൽ അതിനു അനുസരിച്ച് പ്രകടനം നടത്താൻ സാധിക്കാതിരിക്കുമ്പോൾ .റാഫിൻഹ അത് പറഞ്ഞയുടനെ ഞങ്ങൾ അത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു.ഞങ്ങൾ എപ്പോഴും കളിക്കളത്തിൽ സംസാരിക്കാറുണ്ട്”ലിയാൻഡ്രോ പരേഡ്സ് പറഞ്ഞു.ബ്രസീലിനെതിരായ വിജയത്തിൽ അർജന്റീന ദേശീയ ടീമിനായി പരേഡ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. അർജന്റീനിയൻ മധ്യനിരയിൽ നിന്ന് അർജന്റീനിയൻ താരം തുടർച്ചയായി പാസുകൾ നൽകിക്കൊണ്ടിരുന്നു.