2024 കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിനെ പ്രഖ്യാപിച്ചു ,മൂന്നു താരങ്ങൾ പുറത്ത് | Argentina

2024 കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി.മൂന്ന് കളിക്കാരെ താൽക്കാലിക ടീമിൽ നിന്ന് ഒഴിവാക്കി.വാലൻ്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറിയ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിൽ നിന്ന് പുറത്തായ മൂന്ന് താരങ്ങൾ.

ഇക്വഡോറിനെതിരെ പകരക്കാരനായി ഇറങ്ങിയ ഏഞ്ചൽ കൊറിയ മാത്രമാണ് ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ കളിച്ചത്.അലജാൻഡ്രോ ഗാർനാച്ചോയും വാലൻ്റൈൻ കാർബോണിയും ആദ്യ ടൂർണമെൻ്റിൽ കളിക്കും.അർജൻ്റീന ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളാണ് 19 വയസ്സ് മാത്രം പ്രായമുള്ള അലജാൻഡ്രോ ഗാർനാച്ചോയും വാലൻ്റൈൻ കാർബോണിയും.

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ഫ്രാങ്കോ അർമാനി, ജെറോനിമോ റുല്ലി

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മൊലിന, ക്രിസ്റ്റ്യൻ റൊമേറോ,ജർമൻ പെസെല്ല, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ഒട്ടമെൻഡി,ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ

മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ,റോഡ്രിഗോ ഡി പോൾ, എക്‌സിക്വൽ പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ

ഫോർവേഡുകൾ: ഏഞ്ചൽ ഡി മരിയ, ലയണൽ മെസ്സി, വാലൻ്റൈൻ കാർബോണി,അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്,ജൂലിയൻ അൽവാരസ്