‘ഏഷ്യാകപ്പ് 2023’ :ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ബ്ലോക്ക്ബസ്‌റ്റർ പോരാട്ടം ഇന്ന്
മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടായ ഇന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്.
നീണ്ട നാല് വർഷങ്ങൾ ശേഷമാണ് ഇന്ത്യൻ ടീമും പാകിസ്ഥാനും ഏകദിന ഫോർമാറ്റിൽ ഏറ്റുമുട്ടുന്നത്. അത് കൊണ്ട് മത്സരം ആവേശം വിതറും എന്നത് ഉറപ്പാണ്. ഇന്ത്യൻ സമയം ഉച്ചക്ക് ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.അതേസമയം മത്സരത്തിനായി രണ്ട് ടീമുകളും നടത്തുന്നത് വൻ തയ്യാറെടുപ്പുകൾ തന്നെയാണ്. പരിക്ക് രണ്ട് ടീമിലും ആശങ്കയാണ് എങ്കിലും ജയമാണ് അഭിമാന പോരാട്ടത്തിൽ ഇന്ത്യയും പാക് ടീമും ലക്ഷ്യമിടുന്നത്. നേപ്പാൾ എതിരായ ടൂർണമെന്റ് ഫസ്റ്റ് മാച്ചിൽ പാകിസ്ഥാൻ ജയിച്ചിരുന്നു.
ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രൗണ്ടിലിറങ്ങുക. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരം താരം ടീമിലിടം പിടിക്കും. അഞ്ചാം നമ്പറില്‍ കിഷന്‍ കളിക്കും. ദീര്‍ഘകാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും നാലാം നമ്പറില്‍ കളിക്കാനെത്തും. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമന്‍ വിരാട് കോലി. രണ്ട് ഓള്‍റൗണ്ടറുമായിട്ടാണ് ഇന്ത്യ ഇറങ്ങുക. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലിടം പിടിക്കും. ജഡേജയ്ക്ക് കൂട്ടായി കുല്‍ദീപ് യാദവും. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തും.
2019 ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. അതിനുശേഷം രണ്ട് ടീമുകളും ടി20 ഐയിൽ പരസ്‌പരം മത്സരിച്ചെങ്കിലും, മറ്റൊരു ലോകകപ്പ് അടുത്തിരിക്കെ ഇപ്പോഴാണ് ഏകദിനത്തിൽ ഇരു ടീമുകളും നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നത്.
അതേസമയം, മത്സരം നടക്കുന്ന പല്ലേക്കലെയിലെ മഴ സാധ്യതയാണ് ആരാധകരെയും ടീമുകളെയും ഒരുപോലെ അലട്ടുന്നത്. സെപ്റ്റംബർ രണ്ടിന് ഇവിടെ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇത്രയും പ്രതികൂല സാഹചര്യങ്ങൾക്ക് ഇടയിലും രണ്ട് ടീമുകളെയും ഏറ്റുമുട്ടൽ കാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്.
മത്സരം ഇന്ത്യയിൽ ഹോട്ട്സ്റ്റാർ, ജിയോ സിനിമ എന്നിവയിൽ ലഭ്യമാണ്,മത്സരം സ്റ്റാർ സ്പോർട്സ് ചാനലിൽ കാണുവാനും കഴിയും.ഇന്ത്യൻ സ്‌ക്വാഡ്:രോഹിത് ശർമ്മ (സി), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംരാജ്, മുഹമ്മദ് ഷമീരാജ് , മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, സഞ്ജു സാംസൺ (ട്രാവലിംഗ് റിസർവ്)