യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുഎഇ പ്രൊ ലീഗ് ക്ലബായ അൽ വാസൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അൽ വാസൽ പുറത്തെടുത്തത്. ആദ്യ പകുതിയിൽ തന്നെ അൽ വാസൽ നാല് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പിച്ചു.

12 നു ഷാർജ എഫ്സിക്കെതിരെയാണു യുഎഇ പര്യടനത്തിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. മുൻ ബാർസിലോന താരങ്ങളായ മിറാലെം പിയാനിച്ചും പാക്കോ അൽക്കാസറും ഉൾപ്പെടെയുള്ള പേരുകേട്ട താരങ്ങളുടെ ടീമാണിത്. 15നു ഷബാബ് അൽ അഹ്‌ലിക്കെതിരെയാണ് അവസാന മത്സരം. പ്രോ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് അഹ്‌ലി.

Rate this post