ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ , സെമിയിൽ പൊരുതി വീണ് സൗത്ത് ആഫ്രിക്ക |World Cup 2023

ആവേശപ്പോരിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോകകപ്പ് 2023 ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. മൂന്നു വിക്കറ്റിന്റെ ജയമാണ് ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46. ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ ഐഡന്‍ മാര്‍ക്രം പുറത്താക്കി.മിച്ചല്‍ മാര്‍ഷിനെ കഗിസോ റബാദയും മടക്കി. 15-ാം ഓവറില്‍ ട്രാവിസ് ഹെഡിനെ കേശവ് മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. 48 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 62 റണ്‍സായിരുന്നു തരാം നേടിയത്.

18 റണ്‍സെടുത്ത ലബുഷെയ്‌നെ തബ്രൈസ് ഷംസി പുറത്താക്കി.ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (1) ഷംസി പുറത്താക്കിയതോടെ ഓസ്ട്രേലിയ സമ്മർദ്ദത്തിലായി. 30 റൺസെടുത്ത സ്മിത്തിനെയും ഇന്ഗ്ലീസിനേയും ജെറാള്‍ഡ് കോയെറ്റ്‌സി പുറത്താക്കി. ആ സമയത്ത് ഔട്രേലിയക്ക് വിജയിക്കാൻ വേണ്ടിയുന്നത് 20 റൺസായിരുന്നു. സ്റ്റാർക്ക് കമ്മിൻസ് സഖ്യം വിക്കറ്റ് കളയാതെ ലക്‌ഷ്യം പൂർത്തിയാക്കി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തടുക്കം തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹേസല്‍ വുഡും സ്റ്റാര്‍കും രണ്ട് വിക്കറ്റ് വീതം നേടിയതാണ് ഓസീസിന് മത്സരം അനുകൂലമാക്കിയത്. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെ മടങ്ങി. പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ഡിക്കോക്കും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

പിന്നാലെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ദസ്സനും പുറത്തായി. അഞ്ചാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം ഹെയ്ന്റിച് ക്ലാസന്‍ ചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം തിരികെ പിടിച്ചത്. ഇരുവരും ചേര്‍ന്നു 95 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. ക്ലാസന്‍ (47), പിന്നാലെ വന്ന മാര്‍ക്കോ ജന്‍സന്‍ എന്നിവര്‍ അടുത്തടുത്ത പന്തുകള്‍ മടങ്ങി. ട്രാവിസ് ഹെഡ്ഡാണ്‌ രണ്ട് വിക്കറ്റുകളും നേടിയത്. ജെറാള്‍ഡ് കോറ്റ്‌സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. 116 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Rate this post