എംഎസ് ധോണി സിഎസ്കെക്ക് വേണ്ടി നേരത്തെ ബാറ്റ് ചെയ്യാനിറങ്ങണം | IPL2024 | MS Dhoni
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ചെന്നൈയുടെ ആദ്യ എവേ മത്സരത്തിൽ ഡൽഹിക്കെതിരെ ഇതിഹാസതാരം എംഎസ് ധോണി തൻ്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഋഷഭ് പന്തിൻ്റെ ഡെഹ്ലിക്കെതിരെ 16 പന്തിൽ നിന്ന് 37* റൺസാണ് ധോനി നേടിയത്. വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ധോണി എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യനെത്തിയത്.
കളി അവസാനിച്ചപ്പോൾ, ധോണി നാല് സിക്സറുകൾ പറത്തി കാണികൾക്ക് അവർ ആഗ്രഹിച്ചത് നൽകി. 37* റൺസുമായി ധോണി പുറത്താകാതെ നിന്നെങ്കിലും മത്സരത്തിൽ ചെന്നൈ പരാജയപെട്ടു.സിഎസ്കെയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്, അതേസമയം ക്യാപിറ്റൽസ് അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ധോണി ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നതായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ പറഞ്ഞു.
” ധോണിയുടെ ബാറ്റിങ്ങിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് അദ്ദേഹം കാണിച്ചു തന്നു.ബാറ്റിംഗിൻ്റെ കാര്യത്തിൽ എനിക്ക് അവനിൽ നിന്ന് കൂടുതൽ വേണം. അദ്ദേഹം ടോപ് ഓർഡിലേക്ക് സ്വയം മടങ്ങി വരണം. ധോണി ഇപ്പോഴും മികച്ചവനാണ്, അദ്ദേഹത്തിന്റെ തലച്ചോർ ഇപ്പോഴും നല്ലതും മൂർച്ചയുള്ളതുമാണ്, CSK ദയവായി MS ധോണിയെ മുകളിൽ ബാറ്റ് ചെയ്യിപ്പിക്കുക”ഗെയിം അവസാനിച്ചതിന് ശേഷം ജിയോ സിനിമയിൽ ബ്രെറ്റ് ലീ പറഞ്ഞു.192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെയെ പേസർമാരായ ഖലീൽ അഹമ്മദും (2/21), മുകേഷ് കുമാറും (3/21) കൂടി പിടിച്ചുകെട്ടി 171/6 എന്ന നിലയിൽ അവസാനിപ്പിച്ചു.
Vintage Dhoni 👌#TATAIPL fans were treated to some strong hitting by MS Dhoni
— IndianPremierLeague (@IPL) March 31, 2024
Watch the match LIVE on @JioCinema and @StarSportsIndia 💻📱#DCvCSK | @ChennaiIPL pic.twitter.com/eF4JsOwmsa
അജിങ്ക്യ രഹാനെ (45 (30 )), ഡാരിൽ മിച്ചൽ (34( 26 )), എംഎസ് ധോണി (37 നോട്ടൗട്ട് ( 16 )) എന്നിവർ പരമാവധി ശ്രമിച്ചെങ്കിലും ചെന്നൈക്ക് വിജയം നേടാൻ സാധിച്ചില്ല.ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെയും വെറ്ററൻ ഓപ്പണർ ഡേവിഡ് വാർണറുടെയും ശക്തമായ അർധസെഞ്ചുറികളാണ് ഡൽഹി ക്യാപിറ്റൽസിനെ അഞ്ചിന് 191 എന്ന നിലയിൽ എത്തിച്ചത്. പന്തും (51, 32 പന്തിൽ) വാർണറും (52, 35 പന്തിൽ) ഓപ്പണർ പൃഥ്വി ഷായുടെ (43, 27 പന്തിൽ) മികച്ച പിന്തുണ കണ്ടെത്തി. ഈ ഐപിഎല്ലിൽ പന്തിൻ്റെ ആദ്യ ഫിഫ്റ്റിയാണിത്. പേസർ മതീഷ പതിരണയാണ് (3/31) സിഎസ്കെയുടെ ഏറ്റവും മികച്ച ബൗളർ.