‘റെക്കോർഡുകൾ തകർക്കാനാണ് ഉണ്ടാക്കിയിരിക്കുന്നത്’ : 50 ഓവർ ലോകകപ്പിലെ ഇന്ത്യയുടെ 7-0 റെക്കോഡിനെ കുറിച്ച് പാക് ക്യാപ്റ്റൻ ബാബർ അസം |World Cup 2023
ലോകകപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏറ്റുമുട്ടിയത് 41 വർഷങ്ങൾക്ക് മുൻപാണ്. ലോകകപ്പിൽ ഇതുവരെ തങ്ങളുടെ ബദ്ധവൈരികളെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിൽ നാളെ നടക്കുന്ന ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി പാക്കിസ്ഥാനുമേലുള്ള ഇന്ത്യയുടെ ആധിപത്യത്തെക്കുറിച്ചും അവരുടെ 7-0 തികഞ്ഞ റെക്കോർഡിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ബാബർ അസം.
ആ തോൽവിയുടെ പരമ്പര അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ പാകിസ്ഥാൻ തങ്ങളുടെ പരമാവധി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു, മുൻകാലങ്ങളിൽ നടന്ന കാര്യങ്ങളിൽ തന്റെ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.മാധ്യമങ്ങളോട് സംസാരിച്ച ബാബർ അസം മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിനെയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ പ്രാധാന്യത്തെയുംക്കുറിച്ച് സംസാരിച്ചു.
“മുൻകാലങ്ങളിൽ നടന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരാനിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റെക്കോർഡുകൾ തകർക്കാനാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങൾ ഇതും തകർക്കാൻ ശ്രമിക്കും. നാളെ ഒരു മികച്ച പ്രകടനവുമായി ഞങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു”50 ഓവർ ലോകകപ്പിലെ ഇന്ത്യയുടെ 7-0 റെക്കോഡിനെ കുറിച്ച് സംസാരിച്ച് ബാബർ അസം പറഞ്ഞു.
2019-ൽ മാഞ്ചസ്റ്ററിൽ നടന്ന ലോകകപ്പ് മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിന ഫോർമാറ്റിൽ ഏറ്റുമുട്ടിയത്. രോഹിത് ശർമ്മയുടെ 140 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ 336 റൺസിന്റെ കൂറ്റൻ സ്‌കോറാണ് നേടിയത്. മഴ നിശ്ചലമാക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ്, സ്റ്റേൺ രീതി എന്നിവ പ്രകാരം ഇന്ത്യ പാക്കിസ്ഥാനെ 89 റൺസിന് മറികടന്നു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,00,000-ലധികം ആരാധകർക്ക് മുന്നിൽ തങ്ങളുടെ ക്ലാസ് പ്രദർശിപ്പിക്കാനുള്ള നല്ല അവസരമായാണ് താൻ മത്സരത്തെ കാണുന്നതിനും ബാബർ പറഞ്ഞു.
Babar Azam reacts to his dismissals, acknowledging that he has been getting out due to his own mistakes. pic.twitter.com/P0O4iEAz59
— CricTracker (@Cricketracker) October 13, 2023
“ഇതിനെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ല, ഇക്കാരണത്താൽ എന്റെ നായകസ്ഥാനം ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല.ഒരു മത്സരം കാരണം എനിക്ക് നായകസ്ഥാനം ലഭിച്ചില്ല, ഒരു മത്സരത്തിന്റെ പേരിൽ എനിക്ക് നായകസ്ഥാനം നഷ്ടമാകില്ല, അതിൽ ഞാൻ വിശ്വസിക്കുന്നു.ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാനുള്ള ഏറ്റവും നല്ല അവസരമായി ഇതിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാന കാര്യം ഈ അവസരം ആസ്വദിക്കുക എന്നതാണ്” ഫലം പാകിസ്ഥാന്റെ വഴിക്ക് പോകുന്നില്ലെങ്കിൽ തന്റെ ക്യാപ്റ്റൻസി നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി ബാബർ പറഞ്ഞു.
Babar Azam All Dismissals Against India🥵🥵🤣🤣#PAKvsNED #BabarAzam #Lumber1 #Rizwan #FakharZaman #ShubmanGill #ViratKohli #SaudShakeel #NEDvsPAK #IndiaVsPakistan #CWC2023 #UTouBabarHai #CWC23 #WorldCup2023#ICCCricketWorldCup #BabarAzam𓃵 #INDvsPAK #AsianGames23 pic.twitter.com/GjQ7vny0Qn
— cricket fan club🏏 (@tuffan44) October 6, 2023
2021 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ വിജയമില്ലാത്ത പരമ്പര പാകിസ്ഥാൻ അവസാനിപ്പിച്ചത് ശ്രദ്ധേയമായി, ദുബായിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെതിരെ ബാബർ അസം തന്റെ ടീമിനെ 10 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു.ഹൈദരാബാദിലെ തുടർച്ചയായ വിജയങ്ങളുടെ പിൻബലത്തിലാണ് പാകിസ്ഥാൻ മത്സരത്തിനിറങ്ങുന്നത്.