’98 ന് പുറത്ത് , സ്വന്തം മണ്ണിൽ നാണംകെട്ട് ന്യൂസിലൻഡ്’ : മൂന്നാം ഏകദിനായി ഒൻപത് വിക്കറ്റ് ജയവുമായി ബംഗ്ലാദേശ് | New Zealand | Bangladesh
തുടർച്ചയായ 18 തോൽവികൾക്ക് ശേഷം ന്യൂസിലൻഡിനെതിരെയുള്ള ഏകദിന മത്സരത്തിൽ വിജയം നേടിയിരിക്കുകയാണ് ബംഗ്ലാദേശ്. പരമ്പരയിലെ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ബംഗ്ലാദേശ് 98 റൺസിന് പുറത്താക്കി.ബംഗ്ലാദേശ് 15.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു.
ഇതോടെ പരമ്പര ന്യൂസിലന്‍ഡിന് അനുകൂലമായി 2-1ന് അവസാനിച്ചു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര ഉറപ്പിച്ചിരുന്ന ന്യൂ സീലന്ഡിനെ ഞെട്ടിച്ച പ്രകടനമാണ് ബംഗ്ലാദേശ് പുറത്തെടുത്തത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. 8 റൺസ് നേടിയ രച്ചിൻ രവീന്ദ്രയെ തൻസിം ഹസൻ ഷാക്കിബ് പുറത്താക്കി.12 പന്തിൽ 1 റണ്ണെടുത്ത ഹെൻറി നിക്കോൾസിനെയും തൻസിം ഹസൻ ഷാക്കിബ് പുറത്താക്കി.ആ ആദ്യ പവർപ്ലേയിൽ ബംഗ്ലാദേശ് വളരെ മികച്ചുനിന്നു, 27 റൺസ് മാത്രം വഴങ്ങിയത്.
HISTORY – Bangladesh🇧🇩 has defeated New Zealand🇳🇿 in ODI after 6 years!🏏 pic.twitter.com/WQhVLMMhPw
— CricketGully (@thecricketgully) December 23, 2023
21 റൺസ് നേടിയ ടോം ടോം ലാതത്തെയും 26 റൺസ് നേടിയ വിൽ യങ്ങിനെയും തന്റെ രണ്ടാം സ്പെല്ലിനായി തിരിച്ചെത്തിയ ഷോറിഫുൾ ഇസ്ലാം പുറത്താക്കി. തൊട്ടു പിന്നാലെ രണ്ടു റൺസ് നേടിയ മാർക്ക് ചാപ്മാനെയും ഷോറിഫുൾ ക്ളീൻ ബൗൾഡ് ചെയ്തു.58/2 എന്ന നിലയിൽ നിന്നും ന്യൂസിലൻഡ് 63/5 എന്ന നിലയിലേക്ക് മാറി,അതിൽ നിന്ന് ഒരു തിരിച്ചുവരവും ഉണ്ടായില്ല. 4 റൺസ് നേടിയ ടോം ബ്ലണ്ടലിനെ തൻസിം മടക്കിയപ്പോൾ ക്ലാർക്സൺ മിൽനെ എന്നിവരെ സൗമ്യ സർക്കാർ ക്ളീൻ ബൗൾഡ് ചെയ്തു.10 റൺസ് നേടിയ ആദിത്യ അശോകിനെയും സർക്കാർ പുറത്താക്കി. 31.4 ഓവറിൽ 98 റൺസിന് ന്യൂസിലന്‍ഡ് ഓൾ ഔട്ടായി.
New Zealand dismissed for 98 against Bangladesh in the 3rd ODI.
— CricketGully (@thecricketgully) December 23, 2023
📸 Prime Video pic.twitter.com/4uPIkx6VE0
ഷൊരീഫുള്‍ ഇസ്ലമും തന്‍സിം ഹസന് സാക്കിബും സൗമ്യ സര്‍ക്കാരും മൂന്ന് വീതവും മുസ്താഫിസൂര്‍ ഒന്നും വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ സൗമ്യ സര്‍ക്കാര്‍ 16 പന്തില്‍ 4 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി.അനാമുല്‍ 33 പന്തില്‍ 37 എടുത്തു. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും 42 പന്തില്‍ 51, ലിറ്റണ്‍ ദാസും കളി 15.1 ഓവറില്‍ അവസാനിപ്പിച്ചു. വില്യം ഒറൂർക്കിന്റെ ഒരോവറിൽ തുടർച്ചയായി നാല് ബൗണ്ടറികൾ നജ്മുൽ ഷാന്റോ നേടി.
Bangladesh won their first ever ODI against New Zealand at their home. 🔥
— Sportskeeda (@Sportskeeda) December 23, 2023
Tigers defeated Kiwis by 9 wickets in the 3rd ODI 🏏#Cricket #NZvBAN #Bangladesh pic.twitter.com/M96UKp8cZs
ന്യൂസിലൻഡ് 31.4 ഓവറിൽ 98 (തൻസിം ഹസൻ സാക്കിബ് 3/14, സൗമ്യ സർക്കാർ 3/18) ബംഗ്ലാദേശ് 15.1 ഓവറിൽ 99/1 (നജ്മുൽ ഷാന്റോ 51*, അനമുൽ ഹക്ക് 37)