‘സൂപ്പർ താരം ഫെബ്രുവരി വരെ കളിക്കില്ല’ : ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് വൻ തിരിച്ചടി | T20 World Cup | India

2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾക്ക് കനത്ത തിരിച്ചടി.കണങ്കാലിന് പരിക്കേറ്റതിനാൽ ലോക ഒന്നാം നമ്പർ ടി 20 ബാറ്ററായ സൂര്യകുമാർ യാദവിന് ഏഴ് ആഴ്‌ചകളോളം കളിക്കാൻ സാധിക്കില്ല.താരത്തിന് ഇനി ഫെബ്രുവരിയിൽ മാത്രമെ കളിക്കാൻ സാധിക്കൂവെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

അഫ്ഗാനിസ്ഥാനെതിരെ ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയിൽ നിന്ന് സൂര്യയെ ഒഴിവാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടി 20 ഐയ്ക്കിടെയാണ് സൂര്യകുമാറിന് പരിക്കേൽക്കുന്നത്.”സൂര്യകുമാർ സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുക്കും. പരിക്ക് മുക്തമായ ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. തീർച്ചയായും അദ്ദേഹത്തിന് അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമാകും,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ഈ മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്, കാരണം ടി20 ലോകകപ്പിന് മുമ്പ് ഈ ഫോർമാറ്റിൽ അവശേഷിക്കുന്ന ഒരേയൊരു മത്സരങ്ങൾ ഇവയാണ്.ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇതുവരെ കരകയറാത്തതിനാൽ, ടി20 നായകസ്ഥാനം സൂര്യയെ ആണ് ഏൽപ്പിച്ചിരുന്നത്. ഓൾറൗണ്ടറായ ഹാർദ്ദിക് ഇതുവരെയും കളത്തിൽ തിരിച്ചെത്തിയിട്ടില്ല.

ആ നിലയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര അവസാനിച്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടങ്ങുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നേക്കാം.2023 ലോകകപ്പിന് ശേഷം ടി20 യിലേക്ക് മടങ്ങിയെത്തിയപ്പോൾ സൂര്യകുമാർ തന്റെ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ചു. ഈ ഫോർമാറ്റിൽ 2000 റൺസ് മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും നിരയിൽ ചേർന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാണ്ടറേഴ്‌സിലെ സെഞ്ച്വറി അദ്ദേഹത്തെ ടി20യിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾക്ക് രോഹിത് ശർമ്മയ്ക്കും ഗ്ലെൻ മാക്‌സ്‌വെല്ലിനും തുല്യമാക്കി.2024 ലെ ടി20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, ടീം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചില പ്രധാന കളിക്കാരിൽ സൂര്യകുമാർ യാദവും ഉൾപ്പെടുന്നു. മുംബൈ ഇന്ത്യൻസിന്റെ ടീമിൽ സൂര്യകുമാർ യാദവും നിർണായക പങ്ക് വഹിക്കുന്നു.

4/5 - (1 vote)