സൗദി പ്രൊ ലീഗിലെ അരങ്ങേറ്റ ഗോളുമായി ബെൻസീമയും മിട്രോവിച്ചും, ഇഞ്ചുറി ടൈമിലെ വിജയ ഗോളുമായി ഫ്രാങ്ക് കെസി

സൗദി പ്രോ ലീഗ് സീസണിലെ മൂന്നാം മത്സരദിനമായ വ്യാഴാഴ്ച കരീം ബെൻസെമ തന്റെ പുതിയ ക്ലബ്ബുകൾക്കായി ഗോൾ സ്‌കോറിംഗ് അക്കൗണ്ട് തുറന്നു.അൽ റിയാദിനെതിരെയുള്ള അൽ ഇത്തിഹാദിന്റെ 4-0 വിജയത്തിൽ ഫ്രഞ്ച് ആദ്യ ഗോൾ നേടി.മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മത്സരം തുടങ്ങി 17-ാം മിനിറ്റിൽ തന്നെ അൽ ഇത്തിഹാദിനെ മുന്നിലെത്തിച്ചു.റൊമാരിനോ നൽകിയ അസിസ്റ്റിൽ ബെൻസീമയാണ് ഇത്തിഹാദിനെ മുന്നിലെത്തിച്ചത്.

ബെൻസീമയുടെ സൗദി പ്രൊ ലീഗിലെ ആദ്യ ഗോളാണ് ഇത്. അബ്ദുറസാഖ് ഹംദല്ല പിന്നീട് ഇരട്ട ഗോളുകൾ നേടി, സാലിഹ് അൽ-ജമാന്റെ ഗോളിന് അസിസ്റ്റ് നൽകിയതും ബെൻസേമയാണ്‌.വിജയത്തോടെ ഇത്തിഹാദ് മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ സീസണിലെ പ്രൊ ലീഗ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ടീമെന്ന റെക്കോർഡ് ഇത്തിഹാദ് ഈ മത്സരത്തിലും ഭദ്രമാക്കി.

മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ അൽ റയീദിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.മത്സരത്തിന്റെ 42 ആം മിനുട്ടിൽ റുബൻ നെവാസിന്റെ അസിസ്റ്റിലാണ് മിട്രോവിച്ച് അരങ്ങേറ്റം ഗോൾ നേടിയത്. സെർബിയൻ സ്‌ട്രൈക്കർ ആദ്യ പകുതിയുടെ അവസാനത്തിൽ ഒരു ട്രേഡ്മാർക്ക് ഹെഡ്ഡറിലൂടെ സ്കോർ ചെയ്തത്.സേലം അൽ-ദവ്‌സാരിയുടെ ഇരട്ട ഗോളും അബ്ദുള്ള അൽ-ഹംദന്റെ ഗോളും ഹിലാലിന്റെ വിജയം എളുപ്പമാക്കി.മുൻ ലാസിയോ മിഡ്‌ഫീൽഡർ സെർഗെജ് മിലിങ്കോവിച്ച്-സാവിച് രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി അൽ ഹിലാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ഇഞ്ചുറി ടൈം ഗോളിൽ അൽ അഹ്ലി അൽ ഒഖ്ദൂദിനെ പരാജയപ്പെടുത്തി.മുൻ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസിയാണ് അൽ അഹ്ലിയുടെ ഗോൾ നേടിയത്.അൽ ഖലീജിനോട് ഹോം ഗ്രൗണ്ടിൽ സമനില മാത്രം നേടിയതിന് ശേഷം മൂന്ന് മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റ് നേടി അൽ അഹ്‌ലിക്കും അൽ ഇത്തിഹാദിനും ഒപ്പമെത്താനുള്ള അവസരം സ്റ്റീവൻ ജെറാർഡിന്റെ അൽ ഇത്തിഫാഖിന് നഷ്ടമായി.

Rate this post