‘ഇത് അന്യായമാണ്,കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും ടീമിലുണ്ടാകണമായിരുന്നു’ : ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാരെ വിമർശിച്ച് മുൻ പാക് താരം |Sanju Samson

2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ദീർഘ കാലത്തിന് ശേഷം ശ്രേയസ് അയ്യരോടൊപ്പം ടീം ഇന്ത്യയുടെ ടീമിൽ ഇടം നേടിയ രാഹുൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ ആണെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി ഫീൽഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേറ്റത്.പുതുതായി നിയമിതനായ ചീഫ് സെലക്ടർ അജിത് അഗാർക്കർ പാകിസ്താനെതിരെയുള്ള മത്സരം ഇന്ത്യയുടെ ഏഷ്യാ കപ്പ് ഓപ്പണർ രാഹുലിന് നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ സ്റ്റാർ ബാറ്ററെ തിരഞ്ഞെടുത്തതിൽ ഇന്ത്യൻ സെലക്ടർമാരെ വിമർശിച്ചു. മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത കനേരിയ, ഏഷ്യാ കപ്പിൽ രാഹുൽ റിസർവ്ഡ് പ്ലെയറായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. പവർ ഹിറ്റർ സഞ്ജു സാംസണെ റിസർവ് ബാറ്ററായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.

“കെ എൽ രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല, അത് അദ്ദേഹത്തിന് സ്ഥാനം നഷ്‌ടപ്പെടുന്നതിന് കാരണമായി. പിന്നീട് ഐപിഎല്ലിലും സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. പരിക്കേറ്റ് സുഖം പ്രാപിച്ചപ്പോൾ ടീമിലേക്ക് വീണ്ടും പ്രവേശനം ലഭിച്ചു. ഇത് അന്യായമാണ്. കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും ടീമിലുണ്ടാകണമായിരുന്നു. രാഹുൽ റിസർവ് പ്ലെയറാകണമായിരുന്നു”മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു. ഏഷ്യാ കപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ ഓപ്ഷനായി ഇഷാൻ കിഷനെയാണ് തെരഞ്ഞെടുത്തത്.റിസർവ് ബാറ്ററായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം 17 അംഗ ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടു.

“സഞ്ജു സാംസൺ വീണ്ടും ഡ്രിങ്ക്സ് കൊണ്ടുപോകേണ്ടി വരും.അദ്ദേഹത്തോട് അന്യായമായി പെരുമാറിയെന്ന് പലരും പറയുമെങ്കിലും ഞാൻ അതിനോട് വിയോജിക്കുന്നു. അയാൾക്ക് വേണ്ടത്ര അവസരങ്ങൾ നൽകി, അത് രണ്ട് കൈകൊണ്ടും പിടിച്ചെടുക്കേണ്ടതുണ്ട്. ടീമിൽ നിലനിർത്തണമെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കണം,” കനേരിയ കൂട്ടിച്ചേർത്തു.

Rate this post