‘കളിക്കാൻ ആദ്യം ഗ്രൗണ്ടുകളുണ്ടാക്കൂ… അർജന്റീനയെയും മെസ്സിയെയും കൊണ്ടുവരലല്ല വേണ്ടത്’ :ആഷിഖ് കുരുണിയൻ
ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ചെന്ന വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു.
എന്നാൽ അർജന്റീനയെ ഇന്ത്യയിൽ കൊണ്ട് വരാൻ 40 കോടിയോളം ചെലവ് വരും എന്ന കാരണത്താൽ ഇന്ത്യ ആ അവസരം വേണ്ടെന്നു വെച്ചിരുന്നു.ഇതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ അങ്ങനെയൊരു മത്സരം നടത്താൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാൻ അറിയിക്കുകയും ചെയ്തു.അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.
Indian national team and Mohun Bagan SC winger Ashique Kuruniyan speaks about the recent discussions on bringing Argentina🇦🇷 to Kerala👀#ISL #KeralaFootball #IndianFootball #HalfwayFootball pic.twitter.com/aBPtnsvIx5
— Halfway Football (@HalfwayFootball) July 6, 2023
എന്നാൽ അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ .ഇത്തരം മത്സരം നടത്താൻ കോടികൾ ചിലവാക്കുന്നതിന് പകരമായി ഫുട്ബോൾ താരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കികൊടുക്കയാണ് വേണ്ടതെന്നും ആഷിഖ് പറഞ്ഞു. മീഡിയ വൺ ചാനലിനോട് സംസാരിക്കുമ്പോഴാണ് ഇന്ത്യൻ താരം ഇങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചത്. “കേരളം ത്തിൽ പരിശീലനം നടത്താൻ മൈതാനങ്ങളില്ല , ഒരു പാട് ഐഎസ്എൽ താരങ്ങൾ ഉളള മലപ്പുറത്ത് ടർഫ് അടക്കം വാടകക്ക് എടുത്താണ് ഞാൻ അടക്കമുള്ള പല താരങ്ങളും പരിശീലനം നടത്തിവരുന്നത്.അങ്ങനെയുള്ള ഗ്രൗണ്ടിൽ പരിശീലനം നടത്തിയത്കൊണ്ട് വലിയ പ്രയോജനം ലഭിക്കില്ല’ ആഷിക്ക് പറഞ്ഞു.
Dedicated to those people who still blindly believe that the authorities of Kerala is so supportive towards football hearing the latest interest shown to host Argentina
— Varun (@Varun85471096) July 6, 2023
By the way the player in the video is Ashique Kuruniyan (I assume you don't know that too)#IndianFootball pic.twitter.com/yDmwPm01KG
മലപ്പുറത്തുള്ള രണ്ടു സ്റ്റേഡിയങ്ങൾ ടൂര്ണമെന്റുകൾക്കല്ലത്തെ തുറന്നു കൊടുക്കകയില്ല. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് നടത്താൻ പറഞ്ഞ പരിശീലനം മൈതാനം ഇല്ലതെത്തിന്റെ പേരിൽ ചെയ്യാൻ സാധിച്ചില്ലെന്നും ആഷിക്ക് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും പരിശീലന ഗ്രൗണ്ടുകളുടെ കുറവുണ്ട് , ആദ്യം ചെയ്യേണ്ടത് ഇവിടെയുള്ള കാലികകർക്ക് ഉയർന്ന സൗകര്യം ഒരുക്കികൊടുക്ക എന്നതാണെന്നും ആഷിക്ക് പറഞ്ഞു.
Ashique was spot on. 🎯
— Soccergram India (@SoccergramIndia) July 6, 2023
[SOURCE: MEDIA ONE MALAYALAM]
.
.#IndianFootball #ashiquekuruniyan #BlueTigers #ISL #malappuram #Kerala #Argentina pic.twitter.com/W2qRElDHQ2