”ജോസ് 20 ഓവർ വരെ ക്രീസിൽ നിന്നാൽ ഏത് സ്കോറും ചെയ്‌സ് ചെയ്യാം” : ബട്ട്‌ലറുടെ സ്ഥിരതയെ പ്രശംസിച്ച് സഞ്ജു സാംസൺ | IPL2024

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയൽസ്.സുനില്‍ നരൈന്റെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജോസ് ബട്‌ലറുടെ സെഞ്ച്വറിയുടെ ബലത്തില്‍ രാജസ്ഥാന്‍ അവസാന പന്തില്‍ മറികടന്നു.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 224 റണ്‍സെടുത്തത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തിന് ശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ജോസ് ബട്ട്ലറുടെ പ്രകടനത്തെ പ്രശംസിച്ചു.വെറും 60 പന്തിൽ ഒമ്പത് ബൗണ്ടറികളും സിക്‌സ് സിക്‌സും സഹിതം പുറത്താകാതെ 107 റൺസെടുത്ത ബട്‌ലറെ കളിയിലെ താരമായി തിരഞ്ഞെടുത്തു. 178.33 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം റൺസ് നേടിയത്.ആറ് ജയവും ഒരു തോൽവിയും 12 പോയിൻ്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നാല് ജയവും രണ്ട് തോൽവിയുമായി എട്ട് പോയിൻ്റുമായി നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്താണ്.

“ജയത്തിൽ വളരെ സന്തോഷമുണ്ട്. നഷ്ടപ്പെട്ട വിക്കറ്റുകളെ കുറിച്ച് ഞങ്ങൾ ആശ്ചര്യപ്പെടുകയായിരുന്നു. റോവ്മാൻ രണ്ട് സിക്‌സറുകൾ അടിച്ചപ്പോഴാണ് ഞങ്ങൾ മത്സരത്തിലേക്ക് തിരിച്ചുവന്നത്.കുറച്ചു ഭാഗ്യം കൂടി ഉണ്ടായിരുന്നു , അവരും നന്നായി കളിച്ചു. അവരുടെ സ്പിന്നര്മാര് നന്നായി പന്തെറിഞ്ഞു.കഴിഞ്ഞ 6-7 വർഷങ്ങളിൽ ജോസ് ഞങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ ഇന്നും ചെയ്തു.ഒരു ഓപ്പണർ ആയതിനാൽ അദ്ദേഹം കളത്തിലിറങ്ങിയാൽ റൺസ് വരുമെന്നറിയാം , അദ്ദേഹം പ്രത്യേകമായ എന്തെങ്കിലും ചെയ്യുമെന്നറിയാം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഏറ്റവും മുകളിലാണ് ഇത് ” സഞ്ജു പറഞ്ഞു.

20-ാം ഓവർ വരെ ബട്ട്ലർ ബാറ്റ് ചെയ്യുകയാണെങ്കിൽ ഏതൊരു സ്കോർ സ്കോറും ഞങ്ങൾക്ക് മറികടക്കാം സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ ഇംപാക്ട് പ്ലേയറായി എത്തിയ ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ രക്ഷകനായി മാറുകയായിരുന്നു. സീസണില്‍ ബട്‌ലര്‍ സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. 

Rate this post