റിങ്കു സിംഗ്, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ എന്നിവർക്ക് പുറത്ത് : ടി20 ലോകകപ്പ് ടീം തെരഞ്ഞെടുത്ത് മുഹമ്മദ് കൈഫ് | T20 World Cup

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഐപിഎൽ 2024-ൻ്റെ നടപടിക്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.കീപ്പർ-ബാറ്ററുടെ സ്ഥാനത്തിനായി നിരവധി പേർ മത്സരത്തിനുണ്ട്, രണ്ടാമത്തെ സ്പിന്നറിനായുള്ള പോരാട്ടവും നടക്കുന്നുണ്ട്.കൂടാതെ മൂന്നാം സീമറുടെ സ്ഥാനവും ചർച്ച ചെയ്യാവുന്നതാണ്.

പിന്നെ കോമ്പിനേഷനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ഒരു അധിക സ്പിൻ-ബൗളിംഗ് ഓൾറൗണ്ടറെ എടുക്കുമോ അതോ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു ബാക്കപ്പ് എടുക്കുമോ?നാലാമത്തെ സീമർ ആവശ്യമുണ്ടോ? മിഡിൽ ഓർഡറിലെ കൂടുതൽ പവർ ഹിറ്റർ അടിക്കുന്ന താരത്തെ ആവശ്യമുണ്ടോ? എന്നി ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.ഐപിഎല്ലിൽ മോശം ഫോമിലാണെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി കൈഫ് യശസ്വി ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു.

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിന് ടീമിൽ സ്ഥാനമില്ല.3, 4 സ്ഥാനങ്ങൾ ഒരു തർക്കവുമില്ലാതെ വിരാട് കോഹ്‌ലിക്കും സൂര്യകുമാർ യാദവിനും ലഭിച്ചു. അഞ്ചാം സ്ഥാനത്താണ് കൈഫ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തത്.സഞ്ജു സാംസൺ, കെ എൽ രാഹുൽ, ജിതേഷ് ശർമ്മ എന്നിവർക്ക് മുന്നോടിയായി ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് കീപ്പറായി കൈഫ് തെരഞ്ഞെടുത്തു.2022 ഡിസംബറിൽ ഒരു കാർ അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചുവന്ന പന്ത് മികച്ച ഫോമിലാണ്.

ആക്രമണകാരിയായ ഇടംകയ്യൻ ഇതിനകം രണ്ട് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്, കൂടാതെ 157 സ്‌ട്രൈക്ക് റേറ്റിൽ 194 റൺസുമായി ഓറഞ്ച് ക്യാപ്പ് ഉടമകളുടെ പട്ടികയിൽ ആറാമതാണ്.സാംസണാകട്ടെ സ്‌ട്രൈക്ക് റേറ്റിൽ 246 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ സാംസൺ RR-ന് വേണ്ടി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നു.”രോഹിത് ശർമ്മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്‌വാൾ ഓപ്പൺ ചെയ്യും. തുടർന്ന് വിരാട് കോഹ്‌ലി മൂന്നാം നമ്ബർ, സൂര്യകുമാർ യാദവ് നമ്പർ 4, ഹാർദിക് പാണ്ഡ്യ നമ്പർ 5, ഋഷഭ് പന്ത് നമ്പർ 6,” കൈഫ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

അക്സർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും സ്പിന്നര്മാരായി തെരഞ്ഞെടുത്തു. കുൽദീപ് യാദവ് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന സ്പിന്നർ, ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗുമാണ് ഫാസ്റ്റ് ബൗളർമാർ.ശിവം ദുബെയെയും റിയാൻ പരാഗിനെയും,മുഹമ്മദ് സിറാജ് കൈഫ് തൻ്റെ 15 അംഗ ടീമിൽ ഉൾപ്പെടുത്തി, റിങ്കു സിംഗിനെ ഒഴിവാക്കി.രവിചന്ദ്രൻ അശ്വിന് പകരം യുസ്വേന്ദ്ര ചാഹലിനെയാണ് മുഹമ്മദ് കൈഫ് ടീമിലെ ബാക്കപ്പ് സ്പിന്നറായി തിരഞ്ഞെടുത്തത്.

Rate this post