ആദ്യ ടി 20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് | Australia vs West Indies 1st T20I

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ടി 20 യിൽ പൊരുതിത്തോറ്റ് വെസ്റ്റ് ഇൻഡീസ് . 11 റൺസിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സ് 202 റൺസിൽ അവസാനിച്ചു. ഓസീസിന് വേണ്ടി ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ഡേവിഡ് വാർണർ 36 പന്തില്‍ 70 റൺസ് അടിച്ചെടുത്തു.

വാര്‍ണര്‍ ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു.ജോഷ് ഇന്‍ഗ്ലിസ് (39) റൺസ് നേടി,ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് (16) തിളങ്ങാനായില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), മാര്‍കസ് സ്‌റ്റോയിനിസ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ടിം ഡേവിഡ് (17 പന്തില്‍ പുറത്താവാതെ 37), മാത്യു വെയ്ഡ് (14 പന്തില്‍ 23) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടത്തിയത്.വിന്‍ഡീസിന് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റും വീഴ്ത്തി.

കൂറ്റൻ ലക്‌ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ബ്രെൻഡൻ കിങ്ങും ജോൺസൻ ചാൾസും കൂടി 8 .3 ഓവറിൽ 89 റൺസ് കൂട്ടിച്ചേർത്തു. 25 പന്തിൽ നിന്നും 42 റൺസ് നേടിയ ചാൾസിനെ ആദം സാമ്പ പുറത്താക്കി. സ്കോർ 100 ൽ നിൽക്കെ 37 പന്തിൽ നിന്നും 53 റൺസ് നേടിയ കിങ്ങിനെ സ്റ്റോയ്‌നിസ് പുറത്താക്കി.

5 പന്തിൽ നിന്നും 14 റൺസ് നേടിയ പവലിനെയും 16 റൺസ് നേടിയ ഹോപിനെയും യഥാക്രമം മാക്‌സ്‌വെല്ലും സാമ്പയും പുറത്താക്കി. ഒരു റൺസ് നേടിയ റസ്സലും 18 റൺസ് നേടിയ പൂരനും പുറത്തായതോടെ വിൻഡീസ് 16 ഓവറിൽ 149 റൺസിന്‌ ആറു വിക്കറ്റ് എന്ന നിലയിലായി. 15 പന്തിൽ നിന്നും 34 റൺസ് നേടി ജേസൺ ഹോൾഡർ അവസാനം പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല . ഓസ്‌ട്രേലിയക്കായി ആദം സാമ്പ മൂന്നും സ്റ്റോയ്‌നിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.

Rate this post