‘മറക്കരുത്, ചേതേശ്വർ പൂജാര പുറത്ത് കാത്തിരിക്കുന്നുണ്ട്…’: ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി | IND vs ENG | Shubman Gill
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട ഇന്നിങ്സിലും ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ പരാജ്യമായിരുന്നെങ്കിലും നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും താരത്തിന് അവസരം നൽകുകയായിരുന്നു. എന്നാൽ മികച്ച തുടക്കം കിട്ടിയിട്ടും രണ്ടാം ടെസ്റ്റിലും താരത്തിന് മികവ് പുലർത്താൻ സാധിച്ചില്ല.വിശാഖപട്ടണത്തെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗിൽ 34 റൺസിന് പുറത്തായി.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഗിൽ ആദ്യ ഇന്നിംഗ്സിൽ 23 റൺസിനും രണ്ടാം ഇന്നിംഗ്സിൽ ഒരു ഡക്കിനും പുറത്തായി. ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന് രവി ശാസ്ത്രി എത്തിയിരിക്കുകയാണ്.കിട്ടുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഗില്‍ പരാജയപ്പെടുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര രഞ്ജി ട്രോഫിയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ശാസ്ത്രി ഓര്‍മ്മിപ്പിച്ചു.യുവനിരയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി തന്നെ പ്രയോജനപ്പെടുത്താന്‍ അവര്‍ക്കാകണം. ചേതേശ്വര്‍ പുജാര കാത്തുനില്ക്കുന്ന കാര്യം ആരും മറക്കരുത്. രഞ്ജി മികച്ച ഫോമില്‍ കളിക്കുന്ന പുജാര സെലക്ടര്‍മാരുടെ റാഡറില്‍ നിന്നും ഇതുവരെയും പുറത്തായിട്ടില്ല’ ശാസ്ത്രി പറഞ്ഞു.
"Cheteshwar Pujara Waiting…": Ravi Shastri's No Nonsense Advice To Misfiring Shubman Gill#ShubmanGill #INDvsENG https://t.co/SwUeLZHLK1 pic.twitter.com/mf84VnKlxc
— CricketNDTV (@CricketNDTV) February 3, 2024
വിശാഖപട്ടണം ടെസ്റ്റില്‍ കമന്ററി പറയുന്നതിനിടെയായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി മോശം ഫോമിലാണ് 24കാരനായ താരമുള്ളത്. അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഗില്ലിന് സാധിച്ചിട്ടില്ല.ഇത്രയും മത്സരങ്ങളില്‍ നിന്ന് 18.81 ശരാശരിയില്‍ 207 റണ്‍സ് മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്നാം നമ്പർ സ്ഥാനത്തെത്തിയതിന് ശേഷം ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഫിഫ്റ്റി പോലും അടിച്ചിരുന്നില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 23.62 ശരാശരിയിൽ 189 റൺസ് മാത്രമാണ് നേടിയത്.
Shubman Gill in Test cricket since his century vs Australia:
— Wisden (@WisdenCricket) February 2, 2024
12 innings, 207 runs @ 18.81, 0 50s, 0 100s.
Another start for Gill in Vizag today.#INDvsENG pic.twitter.com/gcD51PuJXu
ഇന്ത്യൻ പ്ലെയിംഗ് ഇലവനിലെ ഗില്ലിന്റെ സ്ഥാനം ഭീഷണിയിലാണ്, രജത് പട്ടീദാർ, സർഫറാസ് ഖാൻ തുടങ്ങിയ കളിക്കാർ അവരുടെ അവസരത്തിനായി കാത്തിരിക്കുകയാണ്.പൂജാരയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വർഷം ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം വെറ്ററൻ ബാറ്റർ ഇന്ത്യൻ ടെസ്റ്റ് ടീമിനായി കളിച്ചിട്ടില്ല.പുജാര നിലവില്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ രഞ്ജിയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി 89.66 ശരാശരിയില്‍ 538 റണ്‍സാണ് പൂജാര അടിച്ചുകൂട്ടിയിട്ടുള്ളത്.