‘തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്’ : മെസ്സിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ കീഴടങ്ങി സിൻസിനാറ്റി പരിശീലകൻ |Lionel Messi

ലയണൽ മെസ്സി അമേരിക്കയിൽ മറ്റൊരു കിരീടം നേടുന്നതിന് ഒരു ചുവട് മാത്രം അകലെയാണ്.എഫ്‌സി സിൻസിനാറ്റിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് 2023 യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ കടന്നിരിക്കുകയാണ് ഇന്റർ മയാമി.ആദ്യമായാണ് ലിയോയ്ക്ക് മയാമിക്കായി സ്കോർ ചെയ്യാൻ കഴിയാതിരുന്നത്.

പക്ഷെ മിന്നുന്ന രണ്ടു അസിസ്റ്റുകളോടെ മെസ്സി തന്റെ സാനിധ്യം അറിയിച്ചു.തന്റെ ടീം 2-0 ന് പിന്നിലായപ്പോൾ അർജന്റീന താരം ലിയോ കാമ്പാനയ്ക്ക് രണ്ട് അസിസ്റ്റുകൾ നൽകി മത്സരം സമനിലയിലാക്കി അധിക സമയത്തേക്ക് കൊണ്ട് പോയി.ആ രണ്ടു അസ്സിസ്റ്റിലൂടെ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരൻ താനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.എക്‌സ്ട്രാ ടൈമിൽ ജോസെഫ് മാർട്ടിനെസിന്റെ ലോ-ഡ്രൈവൺ സ്‌ട്രൈക്കറിലൂടെ മയാമി മുന്നിലെത്തിയെങ്കിലും യുയ കുബോയുടെ 114-ാം മിനിറ്റിലെ വണ്ടർ സ്‌ട്രൈക്ക് കളിയെ പെനാൽറ്റി ഷൂട്ടൗട്ടിലെത്തിച്ചു.

പെനാൽറ്റിയിൽ 5-4 ന്മയാമി ജയിക്കുകയും അടുത്ത മാസാവസാനം ക്ലബ് ചരിത്രത്തിലെ രണ്ടാമത്തെ ട്രോഫി നേടാനുള്ള അവസരവും വന്നിരിക്കുകയാണ്.ഹൃദയഭേദകമായ തോൽവിക്ക് ശേഷം എഫ്‌സി സിൻസിനാറ്റി കോച്ച് പാറ്റ് നൂനൻ മെസ്സിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ കീഴടങ്ങി.’തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. കളിക്കാർ കൂടുതൽ അർഹിക്കുന്നു. കളിയുടെ വലിയൊരു ഭാഗം ഞങ്ങൾ നന്നായി കളിച്ചു, എന്നാൽ ഒരു തിരിച്ചുവരവിന് രണ്ട് ഗോളുകളും സഹായിക്കാൻ മെസ്സി മാന്ത്രിക നിമിഷങ്ങളുമായി വന്നു. ഞങ്ങൾക്ക് അതുവരെ ചെയ്‌തതിൽ നിന്നും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.ഞങ്ങൾ പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഞങ്ങൾ വരുത്തി, അത് തിരിച്ചടിയായി മാറുകയും ചെയ്തു.”ഗെയിമിന് ശേഷം നൂനൻ പറഞ്ഞു.

സിൻസിനാറ്റിക്ക് കഴിഞ്ഞ മേജർ ലീഗ് സോക്കറിൽ എതിരാളികളായ കൊളംബസ് ക്രൂവിനോട് തോറ്റിരുന്നു, കൂടാതെ ലീഗ് കപ്പിൽ നിന്ന് നാഷ്‌വില്ലെ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുഎസ് ഓപ്പൺ കപ്പിൽ നിന്നും കൂടി പുറത്തായിരിക്കുകയാണ്. നിലവിൽ 51 പോയിന്റുമായി സപ്പോർട്ടേഴ്‌സ് ഷീൽഡിലും ഈസ്റ്റേൺ കോൺഫറൻസ് ടേബിളിലും മുന്നിലുള്ള സിൻസിനാറ്റി ഓഗസ്റ്റ് 26-ന് MLS ൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തോടെ തിരിച്ചുവരാനുള്ള അവസരം ലഭിക്കും.

Rate this post