യൂറോ 2024 യോഗ്യതാ മത്സരത്തിൽ ബോസ്നിയക്കെതിരെയുള്ള ഗോളോടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അഞ്ചു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.

മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ നേടി.ബോസ്നിയക്കെതിരെയുള്ള ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ നാഴികക്കല്ലിൽ എത്തിയിരിക്കുകായണ്‌.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 1,100-ാമത്തെ ഗോൾ സംഭാവന ചെയ്തു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ 38 കാരനായ അൽ-നാസർ സ്‌ട്രൈക്കർ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് സ്‌കോറിംഗ് തുറന്നു. ഇത് റൊണാൾഡോയുടെ കരിയറിലെ 858-ാം ഗോളും 1,100-ാം ഗോൾ സംഭാവനയുമായിരുന്നു.

പതിനഞ്ച് മിനിറ്റിന് ശേഷം മറ്റൊരു ഗോളുമായി റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. തന്റെ 203-ാം മത്സരത്തിലെ 127-ാം പോർച്ചുഗൽ ഗോളായിരുന്നു ഇത് ,ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങളിലെ ഏഴ് കളികളിൽ അദ്ദേഹത്തിന്റെ ഒമ്പതാമത്തെയും.26 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ നേടി. 32 ആം മിനുട്ടിൽ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും കാൻസലോ നാലാം ഗോളും 41 ആം മിനുട്ടിൽ ജാവോ ഫെലിക്സ് അഞ്ചാം ഗോളും നേടി.വെള്ളിയാഴ്ച സ്ലൊവാക്യയെ സ്വന്തം തട്ടകത്തിൽ 3-2ന് തോൽപ്പിച്ച് പോർച്ചുഗൽ ഇതിനകം ജർമ്മനിയിൽ നടക്കുന്ന യൂറോ 2024-ൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്.

യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽ എട്ടു ജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചു.മാർട്ടിനെസിന്റെ പോർച്ചുഗൽ ടീം 32 ഗോളുകൾ നേടിയിട്ടുണ്ട് രണ്ട് തവണ മാത്രമാണ് വഴങ്ങിയത്, ഇതുവരെ സാധ്യമായ 24 പോയിന്റുകൾ നേടി. ജർമനിയിൽ നടന്ന യൂറോ കപ്പ് റൊണാൾഡോയുടെ ആറാമത്തെ ചാമ്പ്യൻഷിപ്പായിരിക്കും.നാലിൽ കൂടുതൽ യൂറോ കപ്പിൽ ഒരു കളിക്കാരനും കളിച്ചിട്ടില്ല. യൂറോ കപ്പ് നടക്കുമ്പോൾ റൊണാൾഡോക്ക് 39 വയസ്സ് തികയും ,ഗോൾ നേടിയാൽ യൂറോയിലെ ഏറ്റവും പ്രായം കൂടിയ സ്‌കോററായി മാറും.

2008 യൂറോയിൽ പോളണ്ടിനെതിരെ ഓസ്ട്രിയയ്‌ക്കായി 38-ാം വയസ്സിൽ സ്‌കോർ ചെയ്‌ത ഐവിക വാസ്‌സിക്കിനെ റൊണാൾഡോ മറികടക്കും.യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിരവധി റെക്കോർഡുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. 25 കളികളിൽ നിന്ന് 14 ഗോളുകൾ നേടിയ അദ്ദേഹം എക്കാലത്തെയും ടോപ് സ്‌കോററാണ്. 42 കളികളിൽ നിന്ന് 40 ഗോളുകൾ നേടിയ അദ്ദേഹം യൂറോ യോഗ്യതാ മത്സരത്തിലെ ടോപ് സ്കോറർ കൂടിയാണ്.അഞ്ച് വ്യത്യസ്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ പ്രത്യക്ഷപ്പെടുകയും സ്കോർ ചെയ്യുകയും ചെയ്ത ഒരേയൊരു കളിക്കാരനാണ്. യൂറോ 2020-ൽ ഹംഗറിക്കെതിരെ പോർച്ചുഗലിന്റെ 3-0 ഗ്രൂപ്പ്-സ്റ്റേജ് ഓപ്പണറിൽ ഇരട്ടഗോളോടെ റെക്കോർഡ് സ്വന്തമാക്കി.

Rate this post