വെറും രണ്ടു മത്സരങ്ങളിൽ നിന്നും നേടിയ ഗോളോടെ സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ അൽ നാസർ 4-0 ന് വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളായി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് 38 കാരൻ.

വെള്ളിയാഴ്ച അൽ ഫത്തേഹിനെ 5-0ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഹാട്രിക് നേടിയ റൊണാൾഡോ അൽ ഷബാബിനെതിരെ ആദ്യ പകുതിയിലെ രണ്ട് പെനാൽറ്റികൾ ഗോളാക്കി മാറ്റി..40 ആം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസരത്തിൽ നിന്നും സാദിയോ മാനെ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി.63 ആം മിനുട്ടിൽ അൽ നാസറിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു , ഹാട്രിക്ക് നേടാനുള്ള അവസരമുണ്ടായിട്ടും റൊണാൾഡോ സഹ താരത്തിന് പെനാൽറ്റി വിട്ടുകൊടുത്തു.

എന്നാൽ കിക്കെടുത്ത അബ്ദുൾറഹ്മാൻ അബ്ദുല്ല ഗരീബിന് ലക്‌ഷ്യം കാണാൻ കഴിഞ്ഞില്ല.പെനാൽറ്റി കിക്കുകളുടെ ഹാട്രിക്ക് നേടാനുള്ള അവസരമാണ് റൊണാൾഡോ വേണ്ടെന്നു വെച്ചത്.80-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെന്നറച്ച ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ടിൽ സുൽത്താൻ അൽ-ഗന്നം അൽ നാസറിന്റെ അവസാന ഗോൾ നേടി. നിലവിൽ സൗദി അറേബ്യൻ ലീഗിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് റൊണാൾഡോയാണ്.

സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു. അവസാന രണ്ടു മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ അഞ്ചു ഗോളുകളാണ് നേടിയത്.ഇതിനു പുറമെ രണ്ട് അസിസ്റ്റുകളും റൊണാൾഡോയുടെ പേരിലുണ്ട്.4 ഗോളുകളുമായി സാദിയോ മാനെയാണ് റൊണാൾഡോക്ക് തൊട്ടു പിന്നിലുള്ളത്. തുടർച്ചയായ ജയങ്ങളോടെ സൗദി പ്രോ ലീഗിൽ ആറാം സ്ഥാനത്ത എത്തിയിരിക്കുകയാണ് അൽ നാസർ.

Rate this post