ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ അഹ്‌ലിയെ വീഴ്ത്തി അൽ നാസർ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ്‌ലിക്കെതിരെ ഒരു ഗോളിന്റെ ജയവുമായി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി വിജയ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന് വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടികൊടുത്തത്.

മത്സരത്തിന്റെ 42-ാം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടിയെങ്കിലും ഒരു നീണ്ട VAR പരിശോധനയിൽ അദ്ദേഹം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗോൾ അസാധുവാക്കി.57-ാം ആം മിനുട്ടിൽ അൽ അഹ്ലി നേടിയ ഗോളും VAR പരിശോധനയിൽ അനുവദിച്ചുകൊടുത്തില്ല .

വലതുവശത്ത് നിന്ന് അലാന സെയ്ൻ്റ്-മാക്സിമിൻ നൽകിയ പാസിൽ റോബർട്ടോ ഫിർമിനോ ഒരു ലളിതമായ ടാപ്പിലൂടെ സ്കോർ ചെയ്തു. എന്നാൽ ആ നീക്കം പിന്നീട് ഓഫ് സൈഡായി. 37 ആം മിനുട്ടിൽ റിയാദ് മഹ്‌റസിൻ്റെ കോർണർ കിക്കിൽ നിന്നുമുള്ള മെറിഹ് ഡെമിറലിൻ്റെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി.

24 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി അൽ ഹിലാലിനേക്കാൾ ഒമ്പത് പോയിൻ്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ. ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ 65 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Rate this post