ഹാരി കെയ്‌നും കൈലിയൻ എംബാപ്പെയും പിന്നിലാക്കി 2023 ലെ ടോപ് സ്കോററായി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ് അൽ നാസറിന്റെ മറ്റു ഗോളുകൾ നേടിയത്.
92-ാം മിനിറ്റിലാണ് 38 കാരൻ മത്സരത്തിന്റെ തന്റെ ഗോൾ നേടിയത്.അൽ നാസറിന് വേണ്ടി റൊണാൾഡോ തന്റെ 50-ാം മത്സരത്തിനാണ് ഇന്നലെ കളിക്കാൻ ഇറങ്ങിയത്.ജനുവരിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അൽ നാസറിനായി 50 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.2023 ൽ പോർച്ചുഗലിനായി ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും റൊണാൾഡോ നേടിയിട്ടുണ്ട്, അതായത് കലണ്ടർ വർഷത്തിലെ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള നേട്ടം 59 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളാണ്.
38-year-old Cristiano Ronaldo is still on top in 2023 👑 pic.twitter.com/SoyjjZcOZv
— B/R Football (@brfootball) December 30, 2023
19 മത്സരങ്ങളിൽ നിന്ന് ഇതിനകം 20 ഗോളുകൾ നേടിയ 38 കാരനായ സൗദി പ്രോ ലീഗ് ഗോൾഡൻ ബൂട്ട് റേസിലും മുന്നിലാണ്. ഒമ്പത് അസിസ്റ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്. അൽ-നാസർ നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ്, ലീഡർമാരായ അൽ-ഹിലാലിനേക്കാൾ ഏഴ് പോയിന്റ് പിന്നിലാണ്.ലയണൽ മെസ്സിക്ക് 44 മത്സരങ്ങളിൽ നിന്ന് 28 തവണ മാത്രമാണ് സ്കോർ ചെയ്യാൻ കഴിഞ്ഞത്. ആ 28 ഗോളുകളിൽ 11ഉം MLS ടീമായ ഇന്റർ മിയാമിക്ക് വേണ്ടിയായിരുന്നു.2023-ൽ ലോക ഫുട്‌ബോളിലെ മറ്റ് മൂന്ന് കളിക്കാർ മാത്രമാണ് 50-ഓ അതിലധികമോ ഗോളുകൾ നേടിയത്.ഹാരി കെയ്‌നും കൈലിയൻ എംബാപ്പെയും 52 ഗോളുകൾ വീതം നേടിയപ്പോൾ എർലിംഗ് ഹാലൻഡ് 50 ഗോളുകൾ നേടി.
CRISTIANO RONALDO IS THE TOP SCORER OF 2023 WITH 54 GOALS 🍾 pic.twitter.com/pfftIZcbff
— B/R Football (@brfootball) December 30, 2023
CRISTIANO RONALDO SCORES HIS 873RD CAREER GOAL 🤯
— fan (@NoodleHairCR7) December 30, 2023
THE GREATEST PLAYER EVER 🐐pic.twitter.com/1pzrBZWkgb
2023-ൽ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം:
റൊണാൾഡോ: 54 ഗോളുകൾ (അൽ നാസറിന് 44, പോർച്ചുഗലിന് 10)
ഹാരി കെയ്ൻ: 52 ഗോളുകൾ (ബയേണിന് 25, സ്പർസിന് 18, ഇംഗ്ലണ്ടിന് 9)
കൈലിയൻ എംബാപ്പെ: 52 ഗോളുകൾ (പിഎസ്ജിക്ക് 42, ഫ്രാൻസിന് 10)
എർലിംഗ് ഹാലൻഡ്: 50 ഗോളുകൾ (മാൻ സിറ്റിക്ക് 44, നോർവേക്ക് 6)