’40 ആം വയസിലും ചരിത്രം തിരുത്തിയെഴുതുന്നു’ : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എക്കാലത്തെയും ഗോൾ റെക്കോർഡിന് ഒപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

നാല്പതാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോ വേഗത കുറയ്ക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഹംഗറിക്കെതിരെ പോർച്ചുഗലിനായി തന്റെ ഏറ്റവും പുതിയ ഗോൾ സ്കോറിംഗ് നേട്ടത്തോടെ റൊണാൾഡോ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് തെളിയിച്ചു.

ക്ലബ്ബിനോടായാലും രാജ്യത്തിനോടായാലും റൊണാൾഡോ ഗോളടിക്കുന്നത് ശീലമാക്കിയ താരമാണ് റൊണാൾഡോ.ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന ബഹുമതി പോർച്ചുഗൽ ക്യാപ്റ്റന് സ്വന്തമായി.ചൊവ്വാഴ്ച ഹംഗറിക്കെതിരായ ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിൽ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് 40 കാരനായ ഫോർവേഡ് ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ തന്റെ 39-ാം ഗോൾ നേടി.47 മത്സരങ്ങളിൽ നിന്ന് 39 തവണ ഗോൾ നേടിയ മുൻ ഗ്വാട്ടിമാല താരം കാർലോസ് റൂയിസിനു ഒപ്പമെത്തി.

റൊണാൾഡോയ്ക്കും റൂയിസിനും ശേഷം, അർജന്റീനയുടെ ലയണൽ മെസ്സി 36 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ്.അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ (141), അന്താരാഷ്ട്ര കരിയർ ഗോളുകൾ (943) എന്നീ പട്ടികയിൽ ഇതിനകം തന്നെ ഒന്നാം സ്ഥാനത്തുള്ള റൊണാൾഡോ, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 39 ഗോളുകൾ നേടി എക്കാലത്തെയും മികച്ച ഗോൾ സ്കോററായതോടെ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് കൂടുതൽ ഇടം നേടി. പുസ്കാസ് അരീനയിൽ നടന്ന മത്സരത്തിൽ ഫോർവേഡ് ബർണബാസ് വർഗ 21 ആം മിനുട്ടിൽ ഹംഗറിയെ മുന്നിലെത്തി. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാർഡോ സിൽവ പോർചുഗലിനായി സമനില ഗോൾ നേടി.

58-ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്.84-ാം മിനിറ്റിൽ വർഗ സമനില നേടി, ആതിഥേയർക്ക് ഒരു പോയിന്റ് ലഭിക്കുമെന്ന് തോന്നി, പക്ഷേ രണ്ട് മിനിറ്റിനുശേഷം ജോവോ കാൻസലോ ഗോൾ നേടി റോബർട്ടോ മാർട്ടിനെസിന്റെ ടീമിന് നാടകീയ വിജയം നേടിക്കൊടുത്തു.ശനിയാഴ്ച അർമേനിയയ്‌ക്കെതിരായ പോർച്ചുഗലിന്റെ 5-0 വിജയത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി, ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എഫിൽ അവർ ഒന്നാമതെത്തി. അർമേനിയയിൽ 2-1 ന് തിരിച്ചടി നേരിട്ട റിപ്പബ്ലിക് ഓഫ് അയർലൻഡിനൊപ്പം ഒരു പോയിന്റുമായി ഹംഗറി മൂന്നാം സ്ഥാനത്താണ്.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ :-
കാർലോസ് റൂയിസ് (ഗ്വാട്ടിമാല) – 39
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) – 39
ലയണൽ മെസ്സി (അർജൻ്റീന) – 36
അലി ദേയ് (ഇറാൻ) – 35
റോബർട്ട് ലെവൻഡോവ്‌സ്‌കി (പോളണ്ട്) – 32