‘ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ ആറു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo 

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ അൽ വെഹ്ദയെ 6-0 ത്തിനു പരാജയപ്പെടുത്തി. റൊണാൾഡോയെ കൂടാതെ സാദിയോ മാനെ, ഒട്ടാവിയോ എന്നിവരും സ്‌കോർഷീറ്റിൽ ഇടംപിടിച്ചു.

മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ റൊണാൾഡോക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിനെ ഷോട്ട് പുറത്തേക്ക് പോയി. അൽ വെഹ്ദ ഗോൾകീപ്പറുടെ മോശം ക്ലിയറൻസ് മൂലം മൂന്ന് മിനിറ്റിന് ശേഷം അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചു. ഇത്തവണ ഒരു പിഴവും വരുത്താതെ റൊണാൾഡോ തൻ്റെ ടീമിന് ലീഡ് നൽകി.ഏഴ് മിനിറ്റുകൾക്ക് ശേഷം, ബ്രോസോവിച്ചിൻ്റെ വലതുവശത്ത് നിന്ന് കൊടുത്ത മനോഹരമായ ഒരു ക്രോസ് ഗോളാക്കി മാറ്റി ലീഡ് ഇരട്ടിയാക്കി.

സീസണിലെ തൻ്റെ ക്ലബ്ബിനായി നേടുന്ന 40 ആം ഗോളായിരുന്നു ഇത്. 18 ആം മിനുട്ടിൽ ഒട്ടാവിയോ അൽ നാസറിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. തൊട്ടു പിന്നാലെ തന്റെ രണ്ടാം ഗോൾ നേടാനുള്ള അവസരം ഒട്ടാവിയോക്ക് ലഭിച്ചെങ്കിലും അവസരം മുതലാക്കാൻ സാധിച്ചില്ല.ഹാഫ് ടൈമിന് മുമ്പ് മാനെ അൽ നാസറിന്റെ നാലാം ഗോൾ നേടി.

52-ാം മിനിറ്റിൽ മാനെയുടെ മനോഹരമായ ത്രൂ ബോൾ ഫിനിഷ് ചെയ്ത റൊണാൾഡോ തൻ്റെ ഹാട്രിക് തികച്ചു.88-ാം മിനിറ്റിൽ ഹാഫ് ടൈം പകരക്കാരനായ അൽ ഫാറ്റിൽ അൽ നാസറിന്റെ ആറാം ഗോൾ നേടി.ലീഡർ അൽ ഹിലാലിനേക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ് അൽ നാസർ നിലവിൽ ലീഗ് ടേബിളിൽ രണ്ടാമത്.

Rate this post