തകർപ്പൻ ഹാട്രിക്കും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നസറിന് ലീഗിലെ ആദ്യ ജയം |Al -Nassr |Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നാസർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്.

ഈ മാസം ആദ്യം ബയേൺ മ്യൂണിക്കിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറിയ സാദിയോ മാനേ അൽ നാസറിനായി ഇരട്ട ഗോളുകൾ സ്വന്തമാക്കി.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്ത അയ്മെറിക് ലാപോർട്ട് അൽ നാസറിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.കളിയുടെ 27-ാം മിനിറ്റിൽ റൊണാൾഡോയുടെ പാസിൽ നിന്നും മാനേ അൽ നാസറിന്റെ ആദ്യ ഗോൾ നേടി.

പതിനൊന്ന് മിനിറ്റിന് ശേഷം ഗാനമിന്റെ ക്രോസിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ റൊണാൾഡോ അൽ നാസറിന്റെ രണ്ടമത്തെ ഗോൾ നേടി.പ്രൊ ലീഗ് സീസണിലെ റൊണാൾഡോയുടെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഗോൾ വല കുലുക്കി റൊണാൾഡോ മത്സരം 3-0 എന്ന നിലയിലാക്കി.

81 ആം മിനുട്ടിൽ മാനെ തന്റെ രണ്ടാം ഗോൾ നേടിയതോടെ മത്സരം 4-0 എന്ന നിലയിലായി. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ ക്ലോസ് റേഞ്ച് ടാപ്പ്-ഇന്നിലൂടെ തന്റെ സീനിയർ കരിയറിലെ 63-ാം ഹാട്രിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കുകയും ചെയ്തു,പ്രൊ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അൽ നസ്റിന്റെ സീസണിലെ ആദ്യ വിജയം കൂടിയാണിത്.

Rate this post