റൊണാൾഡോക്ക് ചുവപ്പ് കാർഡ് , സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ | Cristiano Ronaldo

അബുദാബിയിൽ നടന്ന വാശിയേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ സിറ്റി എതിരാളി അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് അൽ നാസർ. മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.

2-0 ന് പിന്നിലായിരുന്നപ്പോൾ എതിർ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.മത്സരത്തിൽ അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്.മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അൽ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്.മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒട്ടാവിയോ അൽ നസ്റിന് ലീഡ് നൽകിയെന്ന് കരുതിയതാണ്.

എന്നാൽ റഫറി റൊണാൾഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. റഫറിയോട് കയർത്ത താരത്തിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു.62-ാം മിനിറ്റിൽ ജോർജ്ജ് ജീസസിൻ്റെ അൽ ഹിലാലാണ് സ്കോറിംഗ് തുറന്നത്.സെർഗെജ് മിലിങ്കോവിച്ച്-സാവിചിന്റെ പാസിൽ നിന്നും സലീം അല്‍ ദൗസ്റിയാണ് ഹിലാലിന്റെ ഗോൾ നേടിയത്. 72 ആം മിനുട്ടിൽ മൈക്കിളിൻ്റെ ക്രോസിൽ നിന്നും ബ്രസീലിയൻ ഫോർവേഡ് മാൽക്കം ഒരു മികച്ച ഹെഡ്ഡറിലൂടെ അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ 86 ആം മിനുട്ടിൽ എതിർതാരത്തെ പിടിച്ച് തള്ളിയതിനും കൈമുട്ടുകൊണ്ട് ഇടിച്ചതിനും റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചു.

കാർഡ് കിട്ടിയ ശേഷം അദ്ദേഹം റഫറിക്ക് നേരെ മുഷ്ടി ഉയർത്തി. തിരിച്ച് നടക്കുമ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരെ തിരിയുകയും ചെയ്തു.അബ്ദുൾറഹ്മാൻ ഗരീബിൻ്റെ പാസിൽ മുൻ ലിവർപൂൾ ഫോർവേഡ് സാദിയോ മാനെ സ്റ്റോപ്പേജ് ടൈമിൽ അൽ നാസറിനായി ഒരു ഗോൾ മടക്കി. തിങ്കളാഴ്ച നടന്ന സെമിഫൈനലിൽ അൽ-വെഹ്ദയെ 2-1 ന് തോൽപ്പിച്ച കരിം ബെൻസെമയുടെ അൽ-ഇത്തിഹാദിനെ ഫൈനലിൽ അൽ-ഹിലാൽ നേരിടും.

Rate this post