‘റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ അവർ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണ്’ : Cristiano Ronaldo

38 ആം വയസ്സിലും യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് പുറത്തെടുക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ലീഗിലെ തന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി ഉയർത്തി.വിജയത്തോടെ അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ടാലിസ്ക്കയും ഇരട്ട ഗോളുകൾ നേടി.

“2 ഗോളുകൾ കൂടി നേടിയതിൽ വളരെ സന്തോഷമുണ്ട്, പ്രത്യേകിച്ചും ഈ സുപ്രധാന വിജയത്തിൽ ടീമിനെ സഹായിച്ചതിൽ! ആരാധകരുടെ പിന്തുണ അത്ഭുതപെടുത്തുന്നതായിരുന്നു ” മത്സര ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു. താൻ ഫുട്ബോൾ ആസ്വദിക്കുന്നത് തുടരുകയാണെന്നും റൊണാൾഡോ അവസാനിച്ചു എന്ന് പറയുന്നവരുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണെന്നും വിജയത്തിന് ശേഷം സംസാരിച്ച താരം പറഞ്ഞു.

വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ രണ്ടോ മൂന്നോ വർഷം കൂടി തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റൊണാൾഡോ പറഞ്ഞു.”എന്റെ ഭാവി? 2/3 വർഷം കൂടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”എനിക്ക് ഇപ്പോഴും ഫുട്ബോൾ ഇഷ്ടമാണ്. എന്റെ പ്രായത്തിലും എനിക്ക് ഇപ്പോഴും കളിക്കാനും ഗോളുകൾ നേടാനും ഗെയിമുകൾ കളിക്കാനും ഇഷ്ടമാണ്. ക്രിസ്റ്റ്യാനോ പൂർത്തിയായി എന്ന് എന്റെ കാലുകൾ പറയുന്നത് വരെ ഞാൻ തുടരും. റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ ഞാൻ അവരെ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണ്. ഞാൻ ഫുട്ബോൾ ആസ്വദിക്കുന്നു, ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ വിജയമാണ്” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

2023 ജനുവരി 1 ന് അൽ നാസറിൽ ചേർന്ന ക്രിസ്റ്റ്യാനോ ഏകദേശം 20 മാസത്തിനിടെ 33 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് നേടിയത്. അദ്ദേഹത്തിന് ഏഴ് അസിസ്റ്റുകളുണ്ട്. 9 ഗോളുകളും നാല് അസിസ്റ്റുകളുമായി ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ പുറത്തെടുക്കുന്നത്.

Rate this post