കിരീടത്തിനൊപ്പം റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ അൽ-ഹിലാലിനെതിരെ നേടിയ ഗോളോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡഡ് ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നേടിയ ഗോളോടെ തന്റെ ഹെഡ്ഡർ ഗോളുകളുടെ എണ്ണം 145 ആക്കി ഉയർത്തി.അന്തരിച്ച ഇതിഹാസം ഗെർഡ് മുള്ളറേക്കാൾ ഒരു ഗോൾ കൂടുതൽ 38 കാരൻ നേടിയിട്ടുണ്ട്.ടൂർണമെന്റിലെ കിരീടം ചൂടിയതിന് പുറമേ ഏറ്റവും മികച്ച ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കി.

ഫൈനലിൽ 51-ാം മിനിറ്റിൽ മൈക്കിളിലൂടെ അൽ ഹിലാൽ ഫൈനലിൽ മുന്നിലെത്തി.71-ാം മിനിറ്റിൽ അബ്ദുല്ല അൽ അമ്രി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അൽ-നാസർ പ്രശ്‌നത്തിലായി.മൂന്ന് മിനിറ്റുകൾക്ക് ശേഷം സുൽത്താൻ അൽ-ഗന്നം കൊടുത്ത പാസിൽ നിന്നും റൊണാൾഡോ ഖിൽ നാസറിന്റെ സമനില ഗോൾ നേടി.

98-ാം മിനിറ്റിൽ സെക്കോ ഫൊഫാനയുടെ സ്ട്രൈക്ക് ക്രോസ്സ് ബാറിൽ തട്ടി തിരിച്ചു വന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡ്ഡറിലൂടെ അൽ ഹിലാൽ വല ചലിപ്പിച്ചു.റൊണാൾഡോയുടെ വരവിനു ശേഷമുള്ള അൽ നാസറിന്റെ ആദ്യ ട്രോഫിയാണിത്.38 വയസ്സിലും താൻ വലിയ നിമിഷങ്ങളിൽ ക്ലച്ച് കളിക്കാരനായി തുടരുന്നുവെന്ന് തെളിയിക്കുന്നതെയിരുന്നു ഇന്നലത്തെ റൊണാൾഡോയുടെ പ്രകടനം.

Rate this post